
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവനാണ് ഐശ്വര്യ ലക്ഷ്‌മിയുടെ പുതിയ ചിത്രം. പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ പകർത്തിയ ചിത്രങ്ങൾ ഐശ്വര്യ സമൂമാദ്ധ്യമത്തിൽ പങ്കുവച്ചത് ആരാധകർ ഏറ്റെടുത്തു. പൂങ്കുഴലിയായി ആന പുറത്തിരിക്കുന്ന ഐശ്വര്യയെ ചിത്രങ്ങളിൽ കാണാം. ചിത്രീകരണത്തിനിടയിലെ ചില രസകരമായ ഓർമ്മകൾ ഞാൻ നിങ്ങൾക്കായി പങ്കുവയ്ക്കുന്നു എന്നാണ് ചിത്രങ്ങൾക്ക് ഐശ്വര്യ നൽകിയിരിക്കുന്ന അടിക്കുറിപ്പ്. സാന്റ എന്നാണ് ആനയുടെ പേര്. അതേസമയം മലയാളത്തിൽ കുമാരി ആണ് റിലീസിന് ഒരുങ്ങുന്ന ഐശ്വര്യ ലക്ഷ്മി ചിത്രം. നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ ആണ് മറ്റൊരു സുപ്രധാന താരം.