baby

മിഠായികളും ഐസ്‌ക്രീമുമൊക്കെ ഇഷ്ടപ്പെടാത്ത കുട്ടികൾ ഉണ്ടാകില്ല. അത്തരത്തിൽ തങ്ങളുടെ പ്രിയപ്പെട്ട ആഹാരം കഴിക്കുന്ന കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയുടെ മുന്നിൽ ഐസ്‌ക്രീം വച്ചപ്പോൾ, കരച്ചിൽ നിർത്തി അത് ആസ്വദിച്ച് കഴിക്കുന്ന കുഞ്ഞിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

ഇപ്പോഴിതാ ഐസ്‌ക്രീം കൊടുത്തപ്പോഴുള്ള കുട്ടിയുടെ മുഖത്തെ ക്യൂട്ട് ഭാവങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ലിസി പാൽമാഷ്യർ എന്ന സ്ത്രീയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഒരു സ്ത്രീയുടെ മടിയിലിരിക്കുകയാണ് കുട്ടി. ഐസ്‌ക്രീം ആദ്യം കൊടുത്തപ്പോൾ കുട്ടിക്ക് വേണ്ട. ഐസ്‌ക്രീം തനിക്ക് നേരെ നീട്ടിയപ്പോൾ തന്നെ കൈകൊണ്ട് തള്ളിനീക്കി. കൂടാതെ കരയാനുള്ള ഭാവവും മുഖത്ത് കാണാം.

അപ്പോഴാണ് യുവതി ഐസ്‌ക്രീം കുട്ടിയുടെ ചുണ്ടിൽവച്ചുകൊടുത്തത്. ടേസ്റ്റ് കക്ഷിക്ക് നന്നേ ബോധിച്ചു. പിന്നെ ഐസ്‌ക്രീം രണ്ട് കൈകൊണ്ടും പിടിച്ച് കഴിക്കുകയാണ്. ഇതുകണ്ട് ആ സ്ത്രീ ചിരിക്കുന്നതും വീഡിയോയിലുണ്ട്. പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.

View this post on Instagram

A post shared by Lizzy Palmatier Andrus (@lizzypalmatier)