
പാട്ന: 100വർഷം പഴക്കമുള്ള സുൽത്താൻ പാലസ് പൊളിച്ച് പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കാനുള്ള ബീഹാർ സർക്കാരിന്റെ നീക്കം പാട്ന ഹൈക്കോടതി സ്റ്റേ ചെയ്തു. പാട്നയിലെ യുവ അഭിഭാഷകൻ അമർജീത്ത് നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ജസ്റ്റിസ് സഞ്ജയ് കരോളിയും ജസ്റ്റിസ് എസ്. കുമാറുമടങ്ങിയ ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചത്.
പൈതൃക കെട്ടിടം പൊളിക്കാൻ തീരുമാനിച്ചതിന്റെ കാരണം എട്ടാഴ്ചയ്‌ക്കുള്ളിൽ വിശദീകരിക്കാൻ നിതീഷ് കുമാർ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. 1922ൽ ബാരിസ്റ്റർ സർ സുൽത്താൻ അഹമ്മദ് നിർമ്മിച്ച സുൽത്താൻ പാലസ് ജൂണിലാണ് പൊളിക്കാൻ തീരുമാനിച്ചത്.