ss

പാട്ന: ബി.ജെ.പിയെ തുടച്ചുനീക്കുമെന്ന് ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവ് പറഞ്ഞു. പൂർണിയയിൽ നടന്ന റാലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ഐക്യ ചർച്ചയ്‌ക്ക് ഡൽഹിയിലേക്ക് പുറപ്പെടാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ലാലുവിന്റെ പ്രതികരണം. ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ലാലു ഇന്ന് സന്ദർശിക്കും.