ss

ച​ണ്ഡി​ഗ​ഡ്:​ ​ച​ണ്ഡി​ഗ​ഡ് ​സ​ർ​വ​ക​ലാ​ശാ​ല​ ​ഹോ​സ്റ്റ​ലി​ലെ​ ​ടോ​യ‌്ലെ​റ്റി​ൽ​ ​അ​ന്തേ​വാ​സി​ക​ളു​ടെ​ ​സ്വ​കാ​ര്യ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്തി​യ​ ​വി​ദ്യാ​ർ​ത്ഥി​നി​യെ​ ​ബ്ലാ​ക്ക് ​മെ​യി​ൽ​ ​ചെ​യ്ത​ ​സൈ​നി​ക​ൻ​ ​അ​റ​സ്റ്റി​ൽ.​ ​സൈ​ന്യ​ത്തി​ന്റെയും അ​സാം​ ​പൊ​ലീ​സി​ന്റെ​യും​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​അ​രു​ണാ​ച​ലി​ലെ​ ​സെ​ലാ​ ​പാ​സി​ൽ​ ​നി​ന്ന് ​ഇ​യാ​ളെ​ ​പി​ടി​കൂ​ടി​യ​ത്.​ ​മൊ​ഹാ​ലി​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ ​ചെ​യ്ത​ ​ഇ​യാ​ളെ​ ​ര​ണ്ട് ​ദി​വ​സ​ത്തേ​ക്ക് ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​ ഹോ​സ്റ്റ​ൽ​ ​അ​ന്തേ​വാ​സി​ക​ളു​ടെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്തി​യ​ ​കേ​സി​ൽ​ ​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശ് ​സ്വ​ദേ​ശി​നിയാ​യ​ ​വി​ദ്യാ​ർ​ത്ഥി​നി​യും​ ​ര​ണ്ട് യു​വാ​ക്ക​ളും​ ​നേ​ര​ത്തെ​ ​അ​റ​സ്റ്റി​ലാ​യി​രു​ന്നു.