cc

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് 20 സംസ്ഥാനങ്ങളിലെ 56 കേന്ദ്രങ്ങളിൽ സി.ബി.ഐ റെയ്ഡ്. 'ഓപ്പറേഷൻ മേഘചക്രയുടെ" ഭാഗമായാണ് റെയ്ഡ് നടത്തിയത്.

കഴിഞ്ഞ വർഷത്തെ 'ഓപ്പറേഷൻ കാർബണിന്റെ" ഭാഗമായി ലഭിച്ചതടക്കമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ശനിയാഴ്ച രാവിലെ മുതൽ റെയ്ഡ് നടത്തിയത്. കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവയ്ക്കുന്നവരെ കണ്ടെത്തുകയാണു ലക്ഷ്യം. വിഷയത്തിൽ വിശദ റിപ്പോർട്ട് നൽകാൻ കേന്ദ്രത്തോടു സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.