hh

ഋഷികേശ്: ഉത്തരഖണ്ഡിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ 19കാരിയെ കൊലപ്പെടുത്തിയത് വേശ്യാവൃത്തിക്ക് സമ്മതിക്കാത്തതിനെ തുടർന്നെന്ന ആരോപണങ്ങൾക്കിടെ യുവതിയുടെ വ്ടാ‌സ് ആപ്പ് ചാറ്റ് പ

ഉത്തരഖണ്ഡിൽ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ 19കാരിയെ കൊലപ്പെടു gLDLJkvcDത്തിയത് വേശ്യാവൃത്തിക്ക് സമ്മതിക്കാത്തതിനാലെന്ന ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകൾ പുറത്ത്. യുവതി സുഹൃത്തിനയച്ച വാട്സാപ്പ് സന്ദേശം പോലീസ് കണ്ടെടുത്തു. 'അവർ എന്നെ വേശ്യയാക്കി മാറ്റാൻ ശ്രമിക്കുന്നു' വെന്ന് പെൺകുട്ടിയുടെ ഫോണിൽ നിന്ന് സുഹൃത്തിന് വന്ന ഒരു സന്ദേശത്തിൽ പറയുന്നു.

മുതിർന്ന ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയാണ് കേസിലെ മുഖ്യപ്രതി. ഇയാളും റിസോർട്ടിലെ രണ്ടു ജീവനക്കാരും ചേർന്നാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ട്. പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിലെ റിസപ്ഷനിസ്റ്റായിരുന്നു പെൺകുട്ടി. കടുത്ത പ്രതിഷേധങ്ങൾക്ക് പിന്നാലെ പുൽകിത് ആര്യയുടെ പിതാവിനെയും സഹോദരൻ അങ്കിത് ആര്യയേയും ബിജെപിയിൽ നിന്ന് പുറത്താക്കിയിരുന്നു.

പെൺകുട്ടിയുടെ വാട്സാപ്പ് സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റിസോർട്ടിലെത്തുന്ന വിഐപി അതിഥികൾക്ക് പ്രത്യേക സേവനം നൽകാൻ അവർ തന്നെ നിർബന്ധിപ്പിക്കുന്നുവെന്ന് പെൺകുട്ടി സുഹൃത്തിനയച്ച സന്ദേശത്തിൽ പറയുന്നു. പ്രചരിക്കുന്ന സന്ദേശങ്ങൾ പെൺകുട്ടി അയച്ചത് തന്നെയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. എങ്കിലും ഇതുസംബന്ധിച്ച് ഫോറൻസിക് പരിശോധന നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.