prasanth-mohan

മുൻ കേരള ബ്ളാസ്റ്റേഴ്സ് താരം പ്രശാന്ത് മോഹൻ ചെന്നൈയിൻ എഫ് സിയുമായി കരാറിലേർപ്പെട്ടതായി റിപ്പോർട്ടുകൾ. ഐ എസ് എല്ലിൽ ദീർഘകാലം കേരള ബ്ളാസ്റ്റേഴ്സ് ജേഴ്‌സിയണി‌ഞ്ഞ താരം ഐ ലീഗ് ക്ളബ്ബായ ഗോകുലം കേരളയിലേയ്ക്ക് ചേക്കേറുമെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. എന്നാലിപ്പോൾ താരം ചെന്നൈയിൻ എഫ് സി ക്യാംപിലെത്തിച്ചേരുമെന്നുള്ള സൂചനകളാണ് പുറത്ത് വരുന്നത്.

2017ൽ ബ്ളസ്റ്റേഴ്‌സിനായി അരങ്ങേറിയ പ്രശാന്ത് കഴിഞ്ഞ ആറ് സീസണുകളിലായി ടീമിനോടൊപ്പമുണ്ട്. ഇന്ത്യയുടെ മുൻ അണ്ടർ 20 ടീമിലും പ്രശാന്ത് കളിച്ചിട്ടുണ്ട്.