
തിരുപ്പതി: റേണിഗുണ്ടയിൽ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ ഡോക്ടറും മകനും മകളും വെന്തുമരിച്ചു. ഇന്നലെ വെളുപ്പിന് മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ഡോ. ശങ്കർ റെഡ്ഡി (45) മക്കളായ ഭരത് (12), കാർത്തിക (8) എന്നിവരാണ് മരിച്ചത്. ഡോക്ടറുടെ ഭാര്യ ഡോ. അനന്ത ലക്ഷ്മിയെയും മാതാവ് സുബ്ബമ്മയെയും ഫയർഫോഴ്സ് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി.
കടപ്പ സ്വദേശിയായ ഡോക്ടർ റേണിഗുണ്ടയിലെ വസുന്ധര നഗറിൽ നിർമ്മിച്ച മൂന്നുനില വീടിന്റെ താഴെ നിലയിലാണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.