
എന്തൊരു ചൂട്, ഉരുകി ഉരുകി ഇല്ലാതായി, ചൂട് കൂടുന്നതും സൂര്യന്റെ പൊള്ളലേൽക്കുന്നതുമെല്ലാം നാമെപ്പോഴും പറയാറുണ്ട്. പുറത്തിറങ്ങുമ്പോൾ സൂര്യതാപമേൽക്കുകയും തളർന്നു വീഴുന്നതും മരിക്കുന്നതും ഈയടുത്തകാലത്ത് നാം കാണാറുണ്ട്. മനുഷ്യനു മാത്രമല്ല, ഭൂമിയിലെ സകല ജീവജാലങ്ങളും ഇതു ദോഷമായി ബാധിക്കുന്നുണ്ട്.എന്നാൽ അടുത്ത വർഷങ്ങളിലൊക്കെയായി ഇതിലും വലിയ അപകടങ്ങൾ ഭൂമിക്ക് നേരിടേണ്ടി വരുമെന്നാണ് നാസ മുന്നറിയിപ്പ് നൽകുന്നത്. സൂര്യനിലുണ്ടാകുന്ന മാറ്റങ്ങളും സൗര കൊടുങ്കാറ്റുകളും വലിയ മുന്നറിയിപ്പാണ് ഭൂമിയിലെ ജീവജാലങ്ങൾക്ക് നൽകുന്നത്.
19 സൗര ജ്വാലകൾ അഥവാ കൊടുങ്കാറ്റുകൾ കൊണ്ടുള്ള ദോഷഭലങ്ങൾ ഭൂമിയിലുണ്ടായി. ഒപ്പം പതിനൊന്ന് സൺസ്‌പോട്ടുകളും ഇതേ കാലയളവിൽ ദൃശ്യമായതും വലിയ മുന്നറിയിപ്പാണ്. കഴിഞ്ഞ ഓഗസ്റ്റ് 17നുണ്ടായ സൗര കൊടുങ്കാറ്റിനെക്കുറിച്ച് നാസ പല പഠനങ്ങളും നടത്തിയിരിന്നു. ഇപ്പാൾ ഉണ്ടായതിനെക്കാൾ പതിന്മടങ്ങ് സോളാർ സ്പോട്ടുകളും സൗര കൊടുങ്കാറ്റുകളും ഇനിയുമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ .
സോളാർ മാക്സിമത്തിലേക്ക് അടുക്കുന്നതോടെ ഇതിന്റ തീവ്രത കൂടും. കഴിഞ്ഞ ഓഗസ്റ്റ് 14, 15 തിയതികളിൽ സൂര്യനിൽ വൻ വിസ്‌ഫോടനങ്ങളാണ് ഉണ്ടായത്. 2025 ലാണ് അടുത്ത സോളാർ മാക്സിമം നടക്കുകയെന്നാണ് നാസയുടെ കണ്ടെത്തൽ. അപ്പോൾ സൂര്യന്റെ ജ്വലനം വളരെ താവ്രമായ രീതിയിലായിരിക്കും . ഇതോടെ ഭൂമിയിൽ ജീവജാലങ്ങൾക്കും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾകും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. കാനിബാൾ എന്ന മാരകമായ സൗര കൊടുങ്കാറ്റാണ് ഈയിടെ ഉണ്ടായത്.
സൂര്യനിൽ നിന്നും സൗര വാതകങ്ങളും പ്ലാസ്മയും അടക്കം പുറത്തേക്ക് വരുന്ന പ്രതിഭാസമായ കൊറോണൽ മാസ് ഇജക്ഷന്റെ സാധാരണ ഗതിയിലുള്ള വേഗം സെക്കൻഡിൽ 400 കിലോമീറ്റർ എന്ന നിരക്കിലാണ്. ഇത് ശക്തിയോടെ വന്നാൽ ഭൂമിയെ ഇല്ലാതാക്കാൻ പ്രാപ്തമാണെന്നാണ് യൂറോപ്പ്യൻ സ്‌പേസ് ഏജൻസി പറയുന്നത്. എന്നാൽ ഇത് അടുക്കുന്തോറും കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും അടുത്ത കൊറോണൽ ഇജക്ഷൻ അറിയാതെ ഇതിനുള്ള മുൻകരുതലുകൾ എടുക്കാനുമാവില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു.