pfi

പൂനെ: ദേശവിരുദ്ധപ്രവ‌ർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതിന് എൻ ഐ എ നടത്തിയ പരിശോധനകൾക്ക് പിന്നാലെ നേതാക്കളെ അറസ്റ്റ് ചെയ്തതിന് എതിരെ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധത്തിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയതായി ആരോപണം. പൂനെയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധപരിപാടിയ്ക്കിടയിൽ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിനെ തുടർന്ന് പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയവ‌ർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ബി ജെ പി നേതാക്കൾ രംഗത്തെത്തി.

പോപ്പുലർ ഫ്രണ്ടിനെതിരെ രാജ്യത്താകെ കേന്ദ്ര ഏ‌ജൻസികളുടെ നേതൃത്വത്തിൽ റെയ്ഡുകൾ നടന്നതിനും നേതാക്കളെ അറസ്റ്റ് ചെയ്തതിനും എതിരെ പൂനെയിൽ ജില്ലാ കലക്ടറുടെ ഓഫീസിന് പുറത്ത് പോപ്പുലർ ഫ്രണ്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിൽ 40-ാളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇവരെ പൊലീസ് വാഹനത്തിൽ കയറ്റി മാറ്റുന്നതിനിടയിലാണ് പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴങ്ങിക്കേട്ടത്. അനുമതിയില്ലാതെ സംഘം ചേർന്നതിനും റോഡ്‌തടസ്സം സൃഷ്ടിച്ചതിനും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ ബണ്ട്ഗാർഡൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. വിഷയത്തിൽ ബി ജെ പി പ്രതിഷേധത്തെ തുടർന്ന് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളി പരിശോധിച്ച് വരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

#WATCH | Maharashtra: ‘Pakistan Zindabad’ slogans were heard outside the District Collector's office yesterday in Pune City where PFI cadres gathered against the recent ED-CBI-Police raids against their outfit. Some cadres were detained by Police; they were arrested this morning. pic.twitter.com/XWEx2utZZm

— ANI (@ANI) September 24, 2022

ബി ജെ പി, എംഎൽഎ മാരായ നിതേഷ് റാണയും രാം സത്പുതേയും വിഷയത്തിൽ അതിരൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തി. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയവരെ വെറുതേ വിടാൻ പാടില്ലെന്നും ക‌ർശന നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.