
സംഗീത സംവിധായകൻ ഗോപി സുന്ദറും അമൃത സുരേഷും പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. പട്ടായ യാത്രയ്ക്കിടെ പകർത്തിയ ചിത്രവും വീഡിയോയും ആരാധകർക്കായി അമൃത പങ്കുവച്ചു.
ഒരു കടുവയാണ് ചിത്രത്തിൽ ഒപ്പമുള്ളത്. കടുവയെ തലോടുന്ന അമൃതയെയും ഗോപിസുന്ദറിനെയും വീഡിയോയിൽ കാണാം. ഇത് പുലിയാണോ പൂച്ചയാണോ എന്നാണ് ആരാധകരിൽ പലരുടെയും സംശയം. പുലിവാല് പിടിച്ചോ എന്നും പലരും കമന്റ് ഇടുന്നുണ്ട്. ചിത്രം വളരെ വേഗം ആരാധകർ ഏറ്റെടുത്തു. ഗോപിസുന്ദറും അമൃതയും അഭിനയിച്ച ഒാണപ്പാട്ട് വീഡിയോ ഏറെ സ്വീകാര്യത നേടിയിരുന്നു. ബി. കെ ഹരിനാരായണനാണ് രചയിതാവ്.