
സോയ മലയാളികളുടെ അടുക്കളയിലെ പ്രിയവിഭവമാണ്. നിലക്കടല കഴിഞ്ഞാൽ ലോകം മുഴുവൻ ഉപയോഗിക്കുന്ന ഗോൾഡൻ ബീനാണ് സോയാ ബീൻ എന്ന് പറയാംപ്രോട്ടീനും പോഷകങ്ങളും നിറയെ ഉണ്ട് എന്നതിനാൽ ആരോഗ്യസംരക്ഷണത്തിലെ ഒരു പ്രധാന വിള തന്നെയാണിത്. ആരോഗ്യ സംരക്ഷണത്തിനായി 25 ഗ്രാം സോയാ പ്രോട്ടീൻ ഒരാൾക്ക് ഒരു ദിവസം വേണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇതൊരു സമ്പൂർണ മാംസ്യാഹാരമാണ്. അതോടൊപ്പം തന്നെ അമിനോ അമ്ലങ്ങളായ ഗ്ലൈസീൻ, ലൈസീൻ എന്നിവയുമുണ്ട്. കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും സഹായിക്കുന്ന
വളർച്ചയ്‌ക്കും ബുദ്ധിവികാസത്തിനും ട്രൈഗ്ലിസറൈഡുകളും അവശ്യ ഫാറ്റി അമ്ലങ്ങളും ഉണ്ട്. അതേ പോലെ സോയബീനിൽ ധാരാളം നാരുകൾ ഉണ്ട്. വിറ്റമിൻ ബി, വിറ്റമിൻ എ (കരോട്ടിൻ), ഫോസ്‌ഫറസ്, സിങ്ക്, സെലീനിയം എന്നിവയും സോയയെ സമ്പന്നമാക്കുന്നു.