jayaram-sanju

മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിന്റെ റിലീസിനോടനുബന്ധിച്ച് വാ‌ർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് മലയാളികളുടെ പ്രിയ താരം ജയറാം. പൊന്നിയിൻ സെൽവന്റെ ചിത്രീകരണ വേളയിലെ രസകരമായ അനുഭവങ്ങളടക്കം ജയറാം സഹതാരങ്ങളോടൊപ്പം പങ്കുവെയ്ക്കുന്ന അഭിമുഖം നിരവധി പേരാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്. എന്നാലിപ്പോൾ ജയറാമിന്റെ വീട്ടിലേയ്ക്കെത്തിയ അതിഥിയോടൊപ്പം താരവും കുടുംബവും സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രമാണ് ഒരുപാട് പേരിൽ മലയാളി വികാരം ഉണ‌ർത്തി വൈറലായിരിക്കുന്നത്.

View this post on Instagram

A post shared by Sanju V Samson (@imsanjusamson)

മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന സഞ്ജു സാംസണും ഭാര്യയും ആയിരുന്നു ഉച്ചഭക്ഷണത്തിനായി ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ചേർന്നത്. ജയറാമും പാർവതിയും മകൾ മാളവികയും ഒപ്പമുള്ള ചിത്രം പിന്നീട് സഞ്ജുവും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. ചിത്രത്തിലില്ലാത്ത കാളിദാസ് ജയറാമിനെ മിസ്സ് ചെയ്തു എന്ന അടിക്കുറിപ്പിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ, രണ്ട് പേരും മലയാളികൾക്ക് വേണ്ടപ്പെട്ടവർ എന്നടക്കമുള്ള നിരവധി കമന്റുകൾ നിമിഷനേരത്തിനുള്ളിൽ തന്നെ കുമിഞ്ഞുകൂടി. ന്യൂസിലാന്റിനെതിരെ ഇന്ത്യൻ എ ടീമിനെ നയിച്ച സഞ്ജു മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.