
മാലദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയതാരം അമല പോൾ. മലയാളത്തിലൂടെ അരങ്ങേറി തെന്നിന്ത്യൻ താരമായി മാറിയ അമല പോൾ സോഷ്യൽ മീഡിയയിലും സജീവമാണ്. കഴിഞ്ഞ ദിവസങ്ങളിൽ അമല പോൾ പങ്കുവച്ച ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ വീണ്ടും മാലദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാമാ താരം. സ്വിം സ്യൂട്ടിലുള്ള ചിത്രങ്ങളാണ് അമല പോൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നത്,.
.മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ ആണ് അമല പോളിന്റെ പുതിയ ചിത്രം. അതിരൻ ഫെയിം വിവേക് സംവിധാനം ചെയ്യുന്ന ടീച്ചർ എന്ന ചിത്രവും അമല പോളിന്റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. ബ്ലെസി - പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിലും അമല പോൾ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
തമിഴ് ത്രില്ലർ ചിത്രം കാടെവർ ആണ് ഒടുവിൽ റിലീസ് ചെയ്ത അമല പോൾ ചിത്രം. ഡിസ്നി ഹോട്ട് സ്റ്റാറിലായിരുന്നു ചിത്രത്തിന്റെ റിലീസ്. അമല പോൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമല പോൾ തന്നെയാണ് ചിത്രം നിർമ്മിച്ചത്. അമല പോൾ നായികയായി റിലീസ് ചെയ്യാനുള്ള ചിത്രം 'അതോ അന്ത പറവൈ പോല' ആണ്. വിനോദ് കെ.ആർ സംവിധാനം ചെയ്യുന്ന ചിത്രം ഒരു അഡ്വഞ്ചർ ത്രില്ലറാണ്. ആശിഷ് വിദ്യാർഥി, സമീർ കൊച്ചാർ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.