kk

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാ‍ർ നയൻതാരയുടെയും സംവിധായകൻ വിഘ്‌നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററിയുടെ പ്രമോ പുറത്തുവിട്ട് നെറ്റ്‌ഫ്ലിക്സ്. നയൻതാര,​ ബിയോണ്ട് ദി ഫെയറി ടെയ്ൽ എന്ന ഡോക്യുമെന്ററി ഗൗതം വാസുദേവ് മേനോനാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രണയത്തെക്കുറിച്ചും വിവാഹത്തെ കുറിച്ചും നയൻസും വിക്കിയും തുറന്നുപറയുന്നത് പ്രമോയിൽ കാണാം.

എന്തുകൊണ്ടാണ് നയൻതാരയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് വിഘ്‌നേഷിനോട് ഈ ടീസറിൽ ചോദിക്കുന്നുണ്ട് അതിന് മറുപടിയായി 'ഇതെന്തൊരു ചോദ്യമാണ് സർ?' എന്നാണ് വിഘ്നേഷ് പറയുന്നത്. നയൻതാരയെ അഭിനേത്രിയായി കാണുന്നതിലുപരി അവർ ഒരു നല്ല മനുഷ്യസ്‌നേഹിയാണെന്നും വിഘ്‌നേഷ് കൂട്ടിച്ചേർത്തു.

ജൂൺ ഒൻപതിന് മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടില്‍ വച്ചായിരുന്നു നയൻതാര–വിഘ്നേഷ് വിവാഹം.

വിവാഹ വിഡിയോയായി മാത്രമല്ല ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. നയൻതാരയുടെ വ്യക്തി ജീവിതത്തെക്കുറിച്ചും വിഘ്‌നേഷുമൊത്തുള്ള സൗഹൃദത്തെക്കുറിച്ചും ഡോക്യുമെന്ററി വിശദീകരിക്കുന്നു.

View this post on Instagram

A post shared by Vignesh Shivan (@wikkiofficial)