
സുഹൃത്ത് വലയത്തിലുള്ളവരുടെ സ്വഭാവം കൂട്ടത്തിലുള്ളവരെയും ബാധിക്കുമെന്നാണ്. സുഹൃത്തുകൾ അത്ര നല്ല സ്വഭാവമുള്ളവരല്ലെങ്കിൽ പ്രശ്നങ്ങൾ വരുന്ന വഴി തന്നെ അറിയണമെന്നില്ല. നേരെ മറിച്ച് പല സാഹചര്യങ്ങളിലും നമുക്ക് കൈത്താങ്ങായി മാറുന്നത് തീർച്ചയായും ആത്മമിത്രങ്ങൾ തന്നെ ആയിരിക്കും. അത് പോലെ ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ല് അറിയാവുന്ന തരത്തിൽ പെരുമാറുന്ന കുറച്ച് പെൻഗ്വിനുകളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിയുണർത്തി പ്രചരിച്ച് കൊണ്ടിരിക്കുന്നത്.
ഓരോ മൃഗങ്ങൾക്കും തമ്മിൽ ഇടപഴകാൻ പ്രത്യേകമായ രീതികളുണ്ട്. അത്തരത്തിൽ പരസ്പരം കണ്ടുമുട്ടുന്ന പെൻഗ്വിൻ കുഞ്ഞുങ്ങളുടെ രണ്ട് ഗ്രൂപ്പുകളാണ് വീഡിയോയിലുള്ളത്. പരസ്പരം കണ്ടുമുട്ടി ഏതാനും നിമിഷങ്ങൾക്കകം തന്നെ രണ്ട് കൂട്ടരും വിപരീത ദിശയിൽ യാത്രയാകുന്നതും വീഡിയോയിൽ കാണാം. ഇതിൽ ഒരു കുഞ്ഞൻ പെൻഗ്വിൻ കൂട്ടം തെറ്റിയതറിയാതെ എതിരെ പോകുന്ന കൂട്ടത്തിലെ പെൻഗ്വിനുകൾക്കൊപ്പം തുള്ളിച്ചാടി യാത്ര തുടരുന്നു. ഇത് മനസ്സിലാക്കിയ മറ്റൊരു പെൻഗ്വിൻ ശരവേഗത്തിൽ കൂട്ടം തെറ്റിയ സുഹൃത്തിനെ തിരികെ ശരിയായ കൂട്ടത്തിലേയ്ക്ക് തിരികെ എത്തിക്കുന്നുണ്ട്.
When 2 groups of penguins meet on the road, they stop for a short exchange of information. When one of them moves in with the wrong group, a friend goes after him to bring him back🙂🐧🐧🐧 pic.twitter.com/W3y4ZwxdiW
— Tansu YEĞEN (@TansuYegen) September 23, 2022
ടൻസു യീഗൻ എന്ന ട്വിറ്റർ യൂസർ ശനിയാഴ്ച പോസ്റ്റ് ചെയ്ത് പെൻഗ്വിൻ സുഹൃത്തുക്കളുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. 22.5 മില്ല്യൺ വ്യൂസും ഏഴ് ലക്ഷം ലൈക്ക്സും വീഡിയോയ്ക്ക് ഇതിനോടകം ലഭിച്ച് കഴിഞ്ഞു. പലരും തങ്ങളുടെ സുഹൃത്ത് വലയത്തിലുള്ളവരെ വീഡിയോയിൽ മെൻഷൻ ചെയ്യുന്നുണ്ട്. അത് കൊണ്ട് തന്നെ ഒരു ലക്ഷത്തോളം റിട്വീറ്റ്സും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.