ശ്രീനാഥ് ഭാസി നായകനായി അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'ചട്ടമ്പി'. സിനിമ കുറച്ച് ദിവസം മുമ്പാണ് റിലീസ് ചെയ്തത്. ചിത്രത്തിൽ കറിയ എന്ന ചട്ടമ്പിയായിട്ടാണ് ശ്രീനാഥ് ഭാസിയെത്തിയത്. ചട്ടമ്പിയിലെ കഥാപാത്രം ചെയ്യാൻ സാധിച്ചതിൽ ഭയങ്കര സന്തോഷമുണ്ടെന്ന് ശ്രീനാഥ് ഭാസി പറയുന്നു.

അതേസമയം, റിയൽ ലൈഫിൽ താൻ ചട്ടമ്പിയായിട്ടില്ലെന്ന് ശ്രീനാഥ് ഭാസി വ്യക്തമാക്കി. 'ദേഷ്യപ്പെട്ടിട്ടോ അരെയെങ്കിലും മുഷിപ്പിച്ചിട്ടോ ഒന്നും നേടാനില്ലാലോ. എല്ലാവരുമായി നല്ല സന്തോഷത്തോടെ ഇരിക്കുക. വീണ്ടും ആൾക്കാർ വർക്ക് ചെയ്യാൻ വിളിക്കണേ എന്നുള്ളതുകൊണ്ട് എല്ലാവരുമായിട്ട് നല്ലരീതിയിലേ പെരുമാറാറുള്ളൂ. ചട്ടമ്പിത്തരം കാണിച്ചാൽ ചട്ടമ്പിയായിട്ടേ ജീവിക്കാൻ കഴിയൂ. അല്ലാതെ എനിക്ക് തോന്നുന്നില്ല പിന്നെ ചട്ടിമ്പിയല്ലാതെ ജീവിക്കാൻ പറ്റുമെന്ന്.'- ശ്രീനാഥ് ഭാസി കൗമുദി മൂവീസിനോട് പറഞ്ഞു.