e-p-jayarajan

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിലെ മൂന്നാം പ്രതി ഇ പി ജയരാജൻ കോടതിയിൽ ഹാജരായി. തിരുവനന്തപുരം സി ജെ എം കോടതി ജയരാജനെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. കുറ്റം നിഷേധിക്കുന്നതായി അദ്ദേഹം പറഞ്ഞു. അന്നത്തെ സർക്കാരിന്റെ ആസൂത്രിത നീക്കമാണ് കേസെന്നും ഇ പി കൂട്ടിച്ചേർത്തു. കേസ് അടുത്ത മാസം 26ന് വീണ്ടും പരിഗണിക്കും.

കേസിലെ മറ്റ് പ്രതികൾ ഈ മാസം 14ന് കോടതിയിൽ ഹാജരായി കുറ്റപത്രം വായിച്ച് കേട്ടിരുന്നു. എന്നാൽ അസുഖകാരണങ്ങൾ ചൂണ്ടിക്കാട്ടി ജയരാജൻ അന്ന് ഹാജരായിരുന്നില്ല. തുടർന്ന് ഇന്ന് കേസ് പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരാകണമെന്ന് ഇ പിയോട് കോടതി നിർദേശിച്ചിരുന്നു.

ഉമ്മൻചാണ്ടി സർക്കാരിൽ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബഡ്‌ജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ നിയമസഭയിൽ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കേസ്. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ കൈമാറാൻ പ്രോസിക്യൂഷന് കോടതി നിർദേശം നൽകിയിട്ടുണ്ട്.