beauty

പലരുടെയും പ്രധാന പ്രശ്നമാണ് വരണ്ടതും വിണ്ടുകീറിയതും കറുത്തതുമായ ചുണ്ടുകൾ. ഇങ്ങനെ വരണ്ടിരിക്കുന്ന ചുണ്ടുകൾ മുഖത്തിന്റെ മുഴുവൻ സൗന്ദര്യത്തെയും സാരമായി ബാധിക്കും. എന്നാൽ ശരിയായ രീതിയിലുള്ള പരിചരണത്തിലൂടെ ചുണ്ടുകളുടെ നിറവും ആരോഗ്യവും വീണ്ടെടുക്കാൻ സാധിക്കുന്നതാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചുനോക്കൂ ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ ചുണ്ടുകൾ മൃദുവും ഇളം പിങ്ക് നിറത്തിലുള്ളതുമായി മാറുന്നത് കാണാം.

1. ചുണ്ടുകൾ വരളുമ്പോൾ നാക്കുകൊണ്ട് നനയ്ക്കരുത്. ഉമിനീർ ചുണ്ടിൽ തട്ടുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതിനും കൂടുതൽ വരളുന്നതിനും കാരണമാകുന്നു.

2. ലിപ് ബാം വാങ്ങുമ്പോൾ എസ് പി എഫ് ഉള്ളത് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ചർമ്മത്തിന് ദോഷമാകുന്ന സൂര്യരശ്മികളിൽ നിന്ന് ചുണ്ടിന് സംരക്ഷണം നൽകുന്നതിന് ഇത് സഹായിക്കുന്നു.

3. പുകവലിക്കുന്ന ശീലമുണ്ടെങ്കിൽ അത് പൂർണമായും ഒഴിവാക്കുക. ചുണ്ടിന്റെ നിറം കറുത്തുവരുന്നതിന് ഇത് കാരണമാകും.

4. മാറ്റ് ലിപ്സ്റ്റിക് ഉപയോഗം കുറയ്ക്കുക. പകരം ഗ്ലോസി ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കാവുന്നതാണ്. മാറ്റ് ലിപ്സ്റ്റിക്കുകൾ സ്ഥിരമായി ഉപയോഗിക്കുന്നത് ചുണ്ടുകൾ കറുക്കാൻ കാരണമാകും.

5. ഉറങ്ങുന്നതിന് മുമ്പ് ചുണ്ടിൽ ലിപ്സ്റ്റിക്കുണ്ടെങ്കിൽ അത് പൂർണമായും നീക്കം ചെയ്യുക. ചുണ്ടുകൾ നന്നായി വൃത്തിയാക്കി ലിപ് ബാം പുരട്ടിയ ശേഷം കിടന്നുറങ്ങാവുന്നതാണ്.

ഇങ്ങനെ ചെയ്യുന്നതിലൂടെ വെറും ഏഴ് ദിവസം കൊണ്ട് നിങ്ങളുടെ ചുണ്ടിൽ പ്രകടമായ വ്യത്യാസം കാണാൻ കഴിയും.