kk

അഖിൽ പ്രഭാകരൻ ,അഖില നാഥ് ,ജാഫർ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശരത് ചന്ദ്രൻ വയനാട് രചനയും സംവിധാനവും നിർവഹിക്കുന്ന ചതി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൊൻകുഴിയിൽ ആരംഭിച്ചു.വയനാടിന്റെ പ്രകൃതി മനോഹാരിതയിൽ പ്രണയവും, പ്രതികാരവും ഇഴചേരുന്ന ചിത്രത്തിൽ,ഗോത്ര വിഭാഗത്തിലെ രാധ എന്ന പെൺകുട്ടി ജീവിത വെല്ലുവിളികളെ അതിജീവിച്ച് ഉന്നതിയിൽ എത്തുന്നതാണ് പ്രമേയം.

ലാൽ ജോസ്,അബു സലിം, ശ്രീകുമാർ എസ് .പി, ശിവദാസ് മട്ടന്നൂർ,ഉണ്ണിരാജ,ലത ദാസ്,ഋതു നന്ദ തുടങ്ങിയവരോടൊപ്പം മുപ്പതിലധികം പുതുമുഖങ്ങളും അണിനിരക്കുന്നു. ഛായാഗ്രഹണം ഉത്പൽ വി .നായനാർ .

ഡബ്ലിയു എം മുവീസിന്റെ ബാനറിൽ എൻ .കെ മുഹമ്മദ് ആണ് നിർമ്മാണം. പി .ആർ. ഒ എ .എസ് ദിനേശ്.