
ഇതെന്റെ രക്തം , നിന്റെയും രക്തം
എങ്ങുമെവിടെയും
മനുഷ്യരക്തം
ബലിപീഠങ്ങളിൽ
ആർത്തവപുരകളിൽ
സർജന്റെ കത്തിയിൽ
പലായനപ്പാതകളിൽ
അണപൊട്ടിയൊഴുകുന്നു മനുഷ്യന്റെ രക്തം
ഉള്ളത്തെയുലയ്ക്കുന്നു
മർത്ത്യന്റെ രോദനം
മതത്തിന്റെ പേരിൽ
ദർശനപ്പോരിൽ
മഥിക്കുന്നുവെങ്ങും
രാഷ്ട്രീയ ഹൈനകൾ
മരിച്ചുവീഴുന്നു
സ്‌നേഹവും കരുണയും
മൗനത്തെ വരിക്കുന്നു
നേരിന്റെ രസനകൾ!
കുതിച്ചു കേറുന്നു
കാട്ടുനായ്ക്കൂട്ടം
മഥിച്ചു നീന്തുന്നു
രുധിരപ്പുഴകളിൽ
നമുക്ക് വേണ്ടയീ
കൊല്ലും കൊലകളും
നമുക്ക് വേണ്ടയീ
ചോരതൻ പാതകൾ
മാനവമൈത്രിക്ക്
പുകളെഴും നാടിത്
ഒന്നായി കണ്ടിടാം
മാനവരെയെല്ലാം
യുദ്ധവും വേണ്ട.
ആയുധോം വേണ്ട
മന്നിലൊന്നിക്കാം
മനുഷ്യരായ് തീരാം
ബലി വേണ്ട നമുക്ക്
രക്തപ്പുഴയും വേണ്ട
ഓർക്കാമിതെന്റെയും
നിന്റെയും രക്തം
ഹൈന* കഴുതപ്പുലി