
സിറ്റിയിലെ ഒരു റോഡ്. വാഹനങ്ങളും മറ്റും കടന്നുപോകുന്നു. ഇരുവശങ്ങളിലുമായി കടകളും മറ്റുമായി നിരവധി കെട്ടിടങ്ങൾ. ഇതിനിടയിലൂടെ ആരെയും കൂസാതെ നടന്നുപോകുന്ന ഒരു കാട്ടുമൃഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. നേപ്പാളിലെ ഒരു റോഡിലൂടെ പകൽ സമയം നടന്നുപോകുന്ന ഒരു ഒറ്റകൊമ്പൻ കാണ്ടാമൃഗത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
നടന്നുപോകുന്ന കാണ്ടാമൃഗത്തെ കടന്ന് വാഹനങ്ങൾ പോകുന്നുണ്ട്. ചിലർ കാണ്ടാമൃഗത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതും കാണാം. ഈ അപൂർവ സംഭവം ഐ എഫ് എസ് ഓഫീസറായ സുശാന്ദ നന്ദ ട്വിറ്ററിൽ പങ്കുവയ്ക്കുകയായിരുന്നു. ദൃശ്യങ്ങൾക്ക് മുപ്പത്തിരണ്ടായിരത്തിലധികം വ്യൂസും രണ്ടായിരത്തോളം ലൈക്കുകളും ലഭിച്ചു. ദൃശ്യങ്ങൾക്ക് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.
“Always be yourself, unless you can be a unicorn. Then always be a unicorn.”
— Susanta Nanda IFS (@susantananda3) September 25, 2022
From the street of Nepal.
As received pic.twitter.com/kjYeW3hFPR
ഭൂമിയിൽ വംശനാശം നേരിടുന്ന മൃഗങ്ങളാണിവ. കൊമ്പിനുവേണ്ടി വൻതോതിൽ കാണ്ടാമൃഗങ്ങളെ കൊന്നൊടുക്കിയതോടെയാണ് ഇവ വംശനാശ ഭീഷണി നേരിടാൻ ആരംഭിച്ചത്. അഞ്ചിനം കാണ്ടാമൃഗങ്ങളാണുള്ളത്. വെള്ള, കറുപ്പ്, നിറങ്ങളിലുള്ളവ, ഇന്ത്യൻ, ജാവൻ, സുമാത്രൻ എന്നിങ്ങനെയാണ് കാണ്ടാമൃഗത്തിന്റെ വ്യത്യസ്ത ഇനങ്ങൾ. സസ്യാഹാരികളായ ഇവർക്ക് സാധാരണയായി ഒന്നോ രണ്ടോ കൊമ്പുകളാണ് കാണപ്പെടുന്നത്.