mm

ചിത്രീകരണത്തിനിടെ കുഞ്ചാക്കോ ബോബന്റെ കൈക്ക് പരിക്കേറ്റു. ഒരു പരുക്കൻ കഥാപാത്രം ഡിമാന്റ് ചെയ്ത പരുക്ക് എന്നാണ് കുഞ്ചാക്കോ ബോബൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. ഒപ്പം കുഞ്ചാക്കോ ബോബൻ തന്റെ ചിത്രവും പങ്കുവച്ചു. ടിനു പാപ്പച്ചൻ ചിത്രം എന്ന് എഴുതിയിരിക്കുന്ന കുഞ്ചാക്കോ ബോബൻ കയ്യിലിരിപ്പ് എന്ന ടാഗും തമാശയെന്നോണം ചേർത്തിരിക്കുന്നു. അജഗജാന്തരം എന്ന ഹിറ്റ് ചിത്രത്തിനുശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകൻ. ആന്റണി വർഗീസും അർജുൻ അശോകനും പ്രധാന വേഷങ്ങളിലുണ്ട്. ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഒറ്റ് ആണ് അവസാനം തിയേറ്ററിൽ എത്തിയ കുഞ്ചാക്കോ ബോബൻ ചിത്രം.