rape

ജാർഖണ്ഡ്: പലാമു ജില്ലയിലെ ഭലുവാഹിയിൽ ഭർത്താവിന്റെ മുന്നിൽ വച്ച് 22 കാരിയെ കൂട്ടമാനഭംഗം ചെയ്‌ത ആറു പേർ അറസ്റ്റിൽ. ശനിയാഴ്ച ഭർത്താവുമായി വഴക്കിട്ടിറങ്ങിയ യുവതി സ്വന്തം വീട്ടിലേക്കു പോകുമ്പോഴായിരുന്നു സംഭവം. ഇതിനിടെ ഭർത്താവും ബന്ധുക്കളും ഇവരെ തിരക്കി ഇറങ്ങി. രാത്രി എട്ടിന് ദേശീയ പാതയിലൂടെ നടക്കുകയായിരുന്ന യുവതിയെ കണ്ടെത്തി. ഇവരെ പിന്തിരിപ്പിച്ച് തിരിച്ചു കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ ആറംഗ സംഘം ബൈക്കുകളിലെത്തി ഭർത്താവിനെയും ഒപ്പമുണ്ടായിരുന്ന ബന്ധുവിനെയും മർദ്ദിച്ചു. തുടർന്ന് ആരുമില്ലാത്ത സ്ഥലത്തേക്ക് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം കഴിഞ്ഞ് യുവതിയെ മറ്റൊരിടത്തേക്ക് കൊണ്ടു പോകുന്നതിനിടെ പ്രതികളുടെ ബൈക്ക് കാറുമായി കൂട്ടിയിച്ചു. തുടർന്ന് യുവതി നിലവിളിച്ചതോടെ നാട്ടുകാരെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. രണ്ടു പ്രതികളെയും നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. തുടർന്നുള്ള അന്വേഷണത്തിൽ മറ്റു മറ്റു പ്രതികളും അറസ്റ്റിലായി. മേദിനിനഗർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തു. സത്ബർവ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമെന്ന് പലാമു എസ്.പി ചന്ദൻ കുമാർ സിൻഹ പറഞ്ഞു.