nations

​​​​​​ലണ്ടൻ: ലോകകപ്പ് റണ്ണറപ്പുകളായ കൊയേഷ്യയും സൂപ്പർ ടീം ഹോളണ്ടും നേഷൻസ് ലീഗ് ഫുട്ബാളിന്റഎ സെമി ഫൈനൽസിൽ കടന്നു. ഗ്രൂപ്പ് എ 1ൽ ഓസ്ട്രിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് ക്രൊയേഷ്യ സെമിയിലേക്ക് ടിക്കറ്റുറപ്പിച്ചത്. ലൂക്ക മൊഡ്രിച്ച്, മാർക്കോ ലിവാജ, ഡീജാൻ ലോ‌വ്റൻ എന്നിവരാണ് ക്രൊയേഷ്യയ്ക്കായി ലക്ഷ്യം കണ്ടത്. ബൗമാഗർട്ട്‌നറാണ് ഓസ്ട്രിയ്ക്കായി ഒരുഗോൾ മടക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഡെൻമാർക്ക് തകർത്തു. ഡോൾബർഗും ഓൾസെനുമാണ് ഡെൻമാർക്കിനായി ലക്ഷ്യം കണ്ടത്. തോറ്റെങ്കിലും തരം താഴ്ത്തലിൽ നിന്ന് ഫ്രാൻസ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ക്രൊയേഷ്യയോട് തോറ്റ ഓസ്ട്രിയയാണ് ഗ്രൂപ്പ് ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടത്. അവസാന സ്ഥാനത്തുള്ള ഓസ്ട്രിയയ്ക്ക് നാലും തൊട്ടുമുകളിലുള്ള ഫ്രാൻസിന് അഞ്ച് പോയിന്റുമാണ് ഉള്ളത്.

ഗ്രൂപ്പ് ഡിയിൽ ബൽജിയത്തെ ഏകപക്ഷീയമായ ഒരുഗോളിന് കീഴടക്കിയാണ് ഹോളണ്ട് സെമിക്ക് ടിക്കറ്റെടുത്തത്. വിർജിൽവാൻ ഡിക്കാണ് ഗോൾ നേടിയത്.