riyas

കൊല്ലം: ജില്ലയിലെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തികൾ പരിശോധിച്ചതായി അറിയിച്ച് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലയിലെ പാലങ്ങളും, കെട്ടിങ്ങളും, റോഡുകളുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തികൾ പരിശോധിച്ചതായി മന്ത്രി അറിയിച്ചു. ഇതിൽ മിക്കവയും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വേണ്ട ഇടപെടലുകൾ നടക്കുന്നുണ്ട്.

വകുപ്പുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ പരാതികൾ സമൂഹമാദ്ധ്യമങ്ങളിലൂടെ കേൾക്കുകയും അവ വേർതിരിച്ച് പരമാവധി പരിഹാരം കാണുകയും ചെയ്യുമെന്ന് ഫേസ്‌ബുക്കിലൂടെ മന്ത്രി അറിയിച്ചു. ഓരോ റോഡിന്റെയും പ്രശ്‌നങ്ങൾ അതാത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ തന്നെ സോർട്ട് ചെയ്‌ത് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.