zack

കാലിഫോർണിയ: പ്രിസൺ ബ്രേക്ക്, ലോസ്റ്റ് ഇൻ സ്‌പേസ് തുടങ്ങിയ ടെലിവിഷൻ പരമ്പരകളുടെ രചയി​താവും നിർമ്മാതാവുമായ സാക്ക് എസ്ട്രിൻ (51) അന്തരിച്ചു. കഴി​ഞ്ഞ 23ന് ഹെർമോസ ബീച്ചി​ൽ ജോഗിംഗി​നി​ടെ കുഴഞ്ഞു വീഴുകയായി​രുന്നു. ഭാര്യ: കാരി​ എസ്ട്രി​ൻ, മക്കൾ: ഷാർലറ്റ്, ക്ളോ.

'സാക്ക് ഞങ്ങൾക്ക് എല്ലാമായിരുന്നു. നല്ല ഭർത്താവും പിതാവും മകനും സുഹൃത്തും. എല്ലാവരെയും ചിരിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ജനങ്ങൾ ആസ്വദിച്ച പരിപാടികൾ അവതരിപ്പിക്കുന്നതിൽ രചയിതാവ്, നിർമ്മാതാവ് തുടങ്ങിയ നിലയിൽ പങ്കാളിയാകുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടു. എല്ലാറ്റിലുമുപരി കുടുംബത്തെയും സുഹൃത്തുക്കളെയും സ്നേഹിച്ചു. അദ്ദേഹത്തിന്റെയും ഞങ്ങളുടെയും ജീവിതത്തിന്റെ ഭാഗമായ എല്ലാവർക്കും നന്ദി", കുടുംബം പുറത്തി​റക്കി​യ പ്രസ്താവനയി​ൽ പറയുന്നു.