pnb
പി.എൻ.ബി മെറ്റ്‌ ലൈഫ് ജൂനിയർ ബാഡ്മിൻഡൺ:

തൃശൂർ: പി.എൻ.ബി മെറ്റ്‌ലൈഫ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022 ആറാമത് എഡിഷന് തൃശൂരും വേദിയായി. സംസ്ഥാനത്തുടനീളമുള്ള അഞ്ഞൂറോളം താരങ്ങൾ പങ്കെടുത്തു. തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ച കേരള എഡിഷനിൽ അഞ്ചു വിഭാഗങ്ങളിലായിരുന്നു മത്സരം. അണ്ടർ 17 ബോയ്‌സ് സിംഗിൾസ് വിഭാഗത്തിൽ എറണാകുളത്തിന്റെ ബിജോൺ ജെയ്‌സൺ ചാമ്പ്യനായി. അണ്ടർ 17 പെൺകുട്ടികളുടെ സിംഗിൾസ് വിഭാഗത്തിൽ ആലപ്പുഴയുടെ ഗൗരി ആനന്ദ് കിരീടം നേടി.

കുട്ടികളെ ശാക്തീകരിക്കുന്നതിനും അവരുടെ മാനസികവും ശാരീരികവുമായ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നതിന് ഫലപ്രദമായ ഒരു മാദ്ധ്യമമായി സ്‌പോർട്‌സിനെ ഉപയോഗിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പി.എൻ.ബി മെറ്റ്‌ലൈഫ് ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ സമീർ ബൻസാൽ പറഞ്ഞു.

ചാമ്പ്യൻഷിപ്പിൻറെ അടുത്ത ഘട്ടം 2022 സെപ്തംബർ 25 മുതൽ 28 വരെ ഹൈദരാബാദിൽ നടക്കും. ഹൈദരാബാദിലെ ചേതൻ ആനന്ദ് ബാഡ്മിന്റൻ അക്കാദമിയിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ ബന്ധപ്പെടുക. ഫോൺ​: 9319483219.