cricket

തിരുവനന്തപുരം: മൂന്ന് വ‌ർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന്റെ ആവേശത്തിൽ ആറാടാൻ അനന്തപുരി ഒരുങ്ങി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം നാളെ രാത്രി 7 മുതൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തിൽ ത്രസിപ്പിക്കുന്ന ജയം നേടി കിരീടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിൽ തലയെടുപ്പോടെ ഇന്നലെ തിരുവനന്തപുരത്തെത്തിയ ഇന്ത്യൻ ടീമംഗങ്ങൾക്ക് ഗംഭീര വരവേൽപ്പാണ് വിമാനത്താവളത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനും ആരാധകരും ചേർന്നൊരുക്കിയത്. ദക്ഷിണാഫ്രിക്കൻ ടീം ഞായറാഴ്ച തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇന്നലെ അവ‌ർ കാര്യവട്ടത്ത് പരിശീലനവും നടത്തി.

ഇന്ത്യൻ ടീമിന് രാജകീയ വരവേല്പ്

​കേ​ര​ളത്തിൽ ക്രി​ക്ക​റ്റ് ​ആ​വേ​ശ​ത്തി​ന് ​തി​രി​കൊ​ളു​ത്തി​ ​ഇ​ന്ത്യ​ൻ​ ​ടീം​ ​ത​ല​സ്ഥാ​ന​ത്ത് ​വി​മാ​ന​മി​റ​ങ്ങി.​ ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​നി​ന്നു​ള്ള​ ​വി​മാ​ന​ത്തി​ൽ​ ​വൈ​കി​ട്ട് 4.30​നാ​ണ് ​ടീം​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​എ​ത്തി​യ​ത്.​ ​
കേ​ര​ള​ ​ക്രി​ക്ക​റ്റ് ​അ​സോ​സി​യേ​ഷ​നും​ ​ആ​രാ​ധ​ക​രും​ ​ചേ​ർ​ന്ന് ​ടീ​മി​ന് ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ഊ​ഷ്മ​ള​ ​വ​ര​വേ​ൽ​പ്പാ​ണ് ​ന​ൽ​കി​യ​ത്.​ ​'​ക​മോ​ൺ​ ​ഇ​ന്ത്യാ​'​ ​വി​ളി​ക​ളു​മാ​യി​ ​ആ​രാ​ധ​ക​ർ​ ​ആ​ര​വം​ ​തീ​ർ​‌​ത്തു.​ ​ക​ന​ത്ത​ ​സു​ര​ക്ഷാ​ ​സ​ന്നാ​ഹം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലൊ​രു​ക്കി​യി​രു​ന്നു.​
ആ​ദ്യം​ ​ദീ​പ​ക് ​ച​ഹ​റും​ ​തൊ​ട്ടു​പി​ന്നാ​ലെ​ ​സു​ര്യ​കു​മാ​ർ​ ​യാ​ദ​വും​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന് ​പു​റ​ത്തെ​ത്തി​യ​തോ​ടെ​ ​ആ​വേ​ശം​ ​അ​ണപൊട്ടി,​ ​തു​ട​ർ​ന്ന് ​വി​രാ​ട് ​കൊ​ഹ്‌​ലി​യും​ ​കെ.​എ​ൽ​ ​രാ​ഹു​ലും​ ​ഹ​ർ​ഷ​ൽ​ ​പ​ട്ടേ​ലും​ ​കോ​ച്ച് ​രാ​ഹു​ൽ​ ​ദ്രാ​വി​ഡും​ ​സ്റ്റാ​ർ​ ​പേ​സ​ർ​ ​ജ​സ്പ്രീ​ത് ​ബും​റ​യും​ ​ക്യാ​പ്ട​ൻ​ ​രോ​ഹി​ത് ​ശ​ർ​മ്മ​യും​ ​പു​റ​ത്തെ​ത്തി.​ ​ആ​ർ​പ്പു​ ​വി​ളി​ക​ളോ​ടെ​ ​ഇ​ന്ത്യ​ൻ​ ​പ​താ​ക​ ​ഉ​യ​ർ​ത്തി​യാ​ണ് ​താ​ര​ങ്ങ​ളെ​ ​ആ​രാ​ധ​ക​ർ​ ​വ​ര​വേ​റ്റ​ത്.
ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രാ​യ​ ​മൂ​ന്നാം​ ​ട്വ​ന്റി20​ ​മ​ത്സ​ര​ത്തി​ലെ​ ​ത​ക​ർ​പ്പ​ൻ​ ​വി​ജ​യ​വും​ ​പ​ര​മ്പ​ര​ ​നേ​ട്ട​വും​ ​സ​മ്മാ​നി​ച്ച​ ​ആ​വേ​ശ​ത്തി​ലാ​ണ് ​രോ​ഹി​ത് ​ശ​ർ​മ​ ​ന​യി​ക്കു​ന്ന​ ​ടീം​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​എ​ത്തി​യ​ത്.​ ​
കോ​വ​ളം​ ​റാ​വി​സ് ​ഹോ​ട്ട​ലി​ലാ​ണ് ​ഇ​ന്ത്യ​ൻ​ ​ടീ​മി​ന്റെ​ ​താ​മ​സം.​ ​​കേ​ര​ള​ ​ക്രി​ക്ക​റ്റ് ​അ​സോ​സി​യേ​ഷ​ൻ​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​​ര​ജി​ത് ​രാ​ജേ​ന്ദ്ര​നും​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ലാ​ ​ക്രി​ക്ക​റ്റ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​രാ​ജീ​വും​ ​ട്വന്റി-20​ ​മ​ത്സ​ര​ത്തി​ന്റെ​ ​ജോ​യി​ന്റ് ​ജ​ന​റ​ൽ​ ​ക​ൺ​വീ​ന​ർ​ ​ടി.​എം.​ഇ​ക്ബാ​ലും​ ​കേ​ര​ള​ ​ക്രി​ക്ക​റ്റ് ​അ​സോ​സി​യേ​ഷ​ൻ​ ​അം​ഗ​ങ്ങ​ളാ​യ​ ​രാ​കേ​ഷും​ ​സ​തീ​ഷും​ ​ചേ​ർ​ന്നാണ് ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ടീ​മി​നെ​ ​സ്വീ​ക​രി​ച്ച​ത്.
സ​ഞ്ജു​വി​ന്റെ​ ​ചി​ത്രം​ ​ഉ​യ​ർ​ത്തി​ക്കാ​ട്ടി​
​ച​ഹ​ലും​ ​സൂ​ര്യ​യും

ഇ​ന്ത്യ​ൻ​ ​എ​ ​ടീം​ ​നാ​യ​ക​ൻ​ ​മ​ല​യാ​ള​ി​ ​താ​രം​ ​സ​ഞ്ജു ​സാം​സണി​ന്റെ​ ​ചി​ത്രം​ ​കാ​ട്ടി​ ​ആ​രാ​ധ​ക​രെ​ ​കൈ​യ്യി​ലെ​ടു​ത്ത്‌​ ​യൂ​‌​സ്‌​വേ​ന്ദ്ര​ ​ച​ഹ​ലും​ ​സൂ​ര്യ​ ​കു​മാ​ർ​ ​യാ​ദ​വും.​ ​ബ​സ്സി​ൽ​ ​ക​യ​റി​യ​ ​ശേ​ഷ​മാ​യി​രു​ന്നി​ത്‌.​ ​കാണികൾ ​സ​ഞ്ജുവി​ന്‌​ ​ജ​യ്‌​ ​വി​ളി​ ​മു​ഴ​ക്കുന്നതി​നി​ടി​ലാ​യി​രു​ന്നു​ ​ച​ഹാ​ൽ​ ​മൊ​ബെ​ലി​ലെ​ ​സ​ഞ്‌​ജു​വി​ന്റെ​ ​ചി​ത്രം​ ​ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​ത്‌.​ ​ഇ​തി​നൊ​പ്പം​ ​സു​ര്യ​ ​കു​മാ​ർ​ ​യാ​ദ​വും​ ​ഫോ​ട്ടോ​ ​എ​ടു​ത്തു​ ​കാ​ണി​ച്ചു.
ഇ​രു​ടീ​മി​നും​ ​പ​രി​ശീ​ല​നം
ഇ​ന്ത്യ​ൻ​ ​ടീം​ ​ഇ​ന്ന് ​വൈ​കീ​ട്ട് ​അ​ഞ്ചു​ ​മു​ത​ൽ​ ​എ​ട്ടു​വ​രെ​ ​ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ​ ​പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങും.​ഉ​ച്ച​ക്ക് ​ഒ​ന്ന് ​മു​ത​ൽ​ ​നാ​ലു​വ​രെ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​​ ​ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ​ ​പ​രി​ശീ​ല​നം​ ​ന​ട​ത്തും.​ ​ഉ​ച്ച​യ്ക്ക് 12.30​ന് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​ ​ക്യാ​പ്ട​നും​ ​വൈ​കീ​ട്ട് 4.30​ന് ​ഇ​ന്ത്യ​ൻ​ ​ക്യാ​പ്ട​നും​ ​മാ​ദ്ധ്യമ​ങ്ങ​ളെ​ ​കാ​ണും.

ഷ​മി​യി​ല്ല,​​​
ഹാ​ർ​ദി​ക്കി​ന് ​വി​ശ്ര​മം:
ശ്രേ​യ​സും​ ​ ഷ​ഹ​ബാ​സും​ ​ടീ​മിൽ

കൊ​വി​ഡ് ​ബാ​ധി​ത​നാ​യ​ ​ശേ​ഷം​ ​ആ​രോ​ഗ്യ​സ്ഥി​തി​ ​പൂ​ർ​ണ​മാ​യും​ ​വീ​ണ്ടെ​ടു​ക്കാ​നാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ​മു​ഹ​മ്മ​ദ് ​ഷ​മി​യെ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ​എ​തി​രാ​യ​ ​ട്വ​ന്റി​-20​ ​പ​ര​മ്പ​ര​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി.​ ​ഓ​ൾ​റൗ​ണ്ട​ർ​ ​ഹാ​ർ​ദ്ദി​ക് ​പാ​ണ്ഡ്യ​യ്ക്ക് ​ടീം​ ​മാ​നേ​ജ്മെ​ന്റ് ​വി​ശ്ര​മ​വും​ ​അ​നു​വ​ദി​ച്ചു.​
​പു​റം​വേ​ദ​ന​ ​അ​ല​ട്ടു​ന്ന​ ​ദീ​പ​ക്ക് ​ഹൂ​ഡ​യും​ ​ടീ​മി​ലി​ല്ല.​ ​ഷ​മി​ക്ക് ​പ​ക​ര​മാ​യി​ ​ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ​ ​പ​ര​മ്പ​ര​യി​ൽ​ ​ടീ​മി​ലു​ണ്ടാ​യി​രു​ന്ന​ ​ഉ​മേ​ഷ് ​യാ​ദ​വ് ​തു​ട​രും.​ ​
ഹാ​ർ​ദി​ക്കി​ന് ​പ​ക​രം​ ​ഷ​ഹ​ബാ​സ് ​അ​ഹ​മ്മ​ദി​നേ​യം​ ​ഹൂ​ഡ​യു​ടെ​ ​ഒ​ഴി​വി​ൽ​ ​ശ്രേ​യ​സ് ​അ​യ്യ​രേ​യും​ ​ടീ​മി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി.

ട്വന്റി-20​ ​ലോ​ക​ക​പ്പി​ന് ​മു​ന്നോ​ടി​യാ​യു​ള്ള​ ​സീ​രി​സ് ​എ​ന്ന​ ​നി​ല​യ്ക്ക് ​ഇ​ന്ത്യ​യു​മാ​യു​ള്ള​ ​മ​ത്സ​ര​ങ്ങ​ൾ​ ​​ ​ഏ​റെ​ ​പ്രാ​ധാ​ന്യ​മു​ള്ള​താണ്.​ ​ ​ഇ​ന്ത്യ​ൻ​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​ഇ​ന്ത്യ​ൻ​ ​ബാ​റ്റർമാ​ർ​ക്കെ​തി​രെ ​ ​പ​ന്തെ​റി​യു​ക​യെ​ന്ന​ത് ​ഏ​റെ​ ​പ്ര​യാ​സ​ക​ര​മാ​ണ്.​ ​എ​ന്നാ​ൽ​ ​ഇ​ന്ത്യ​ൻ​ ​പി​ച്ചു​ക​ളി​ൽ​ ​സ്പി​ന്ന​ർ​മാ​ർ​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​മാ​ണ് ​ന​ട​ത്താ​റു​ള്ള​ത്.​ ​ആ​ ​സാ​ഹ​ച​ര്യം​ ​പ​ര​മാ​വ​ധി​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.
ഷം​സി
ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​
​ഓ​ഫ് ​സ്പി​ന്ന​ർ​ ​