
തിരുവനന്തപുരം :ഇന്ന് കൊല്ലം ജില്ലയിൽ ആണെന്ന് ഫേസ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചാണ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പരിപാടികൾക്ക് പുറപ്പെട്ടത്. നിലവിൽ ജില്ലയിലെ റോഡു പ്രവൃത്തിയുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും ഫേസ്ബുക്ക് പോസ്റ്റിനു താഴെ ജനങ്ങൾ കമന്റ് ചെയ്യുന്നുണ്ടായിരുന്നു. ഉച്ചക്ക് ശേഷം ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർമാരെ കണ്ട മന്ത്രി ഫേസ്ബുക്കിലെ പരാതികൾ ചൂണ്ടിക്കാട്ടി. ഓരോ പരാതിയും പരിശോധിച്ച് പരിഹരിക്കാനുള്ള പദ്ധതികളും ടൈംലൈനും തയ്യാറാക്കി.
ഇതേതുടർന്ന് ഫേസ് ബുക്കിൽ വന്ന പരാതികൾക്ക് ഫേസ്ബുക്കിലൂടെ തന്നെ മറുപടി. മന്ത്രിയുടെ ആമുഖഭാഷണത്തിനു ശേഷം ജില്ലയിലെ ഉദ്യോഗസ്ഥർ തന്നെ തങ്ങളുടെ വിംഗുകളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകി.
മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ
കൊല്ലം ജില്ലയിലെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികൾ വിലയിരുത്തുകയുണ്ടായി. മഹാഭൂരിപക്ഷം പ്രവർത്തികളും വളരെ നല്ല രീതിയിൽ ഇടപെട്ട് ഉദ്യോഗസ്ഥർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനാണ് ഇടപെടുന്നത്. എങ്കിലും സോഷ്യൽ മീഡിയയിലൂടെ ചില പരാതികൾ ലഭിച്ചിട്ടുണ്ട്. ഇവ പരിഹരിക്കാൻ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ഓരോ റോഡിന്റെയും പരാതികൾ സമയനിശ്ചിതമായി പരിഹരിക്കാൻ എക്സിക്യൂട്ടീവ് എൻജിനീയർമാർ നേതൃത്വം നൽകി മുന്നോട്ട് പോകും. പാളിച്ചകൾ ഉണ്ടെങ്കിൽ ഇത്തരത്തിൽ ചൂണ്ടിക്കാട്ടാം. സുതാര്യത ഉറപ്പ് വരുത്തി ടീമായി നിന്ന് കൊണ്ട് ഇത്തരം കാര്യങ്ങൾ പരിശോധിക്കും.
ഉദ്യോഗസ്ഥരുടെ മറുപടി
റോഡ്സ് വിഭാഗം
മോശമായിക്കിടക്കുന്ന ഭാഗത്ത് 20 എം.എം ചിപ്പിങ് കാർപ്പറ്റ് പ്രവൃത്തി ആരംഭിച്ചിട്ടുണ്ട് 30.09.2022 ൽ തന്നെ പൂർത്തീകരിക്കും.
കൊട്ടാരക്കര ഓടനാവട്ടം വെളിയം റോഡ്
വരുംദിവസങ്ങളിൽ പ്രവൃത്തി ആരംഭിക്കുകയും ഒക്ടോബർ 20ന് ബിസി പ്രവർത്തി പൂർത്തീകരിക്കുന്നതുമാണ്.
അയത്തിൽ ചെമ്മാംമുക്ക് റോഡ്
ബിഎം പ്രവൃത്തി പുരോഗമിക്കുന്നു. 28.09.2022ൽ പ്രവൃത്തി പൂർത്തീകരിക്കും
ശൂരനാട് വടക്ക് പഞ്ചായത്ത് പുളിമൂട് ജങ്ഷൻവരെയുള്ള റോഡ് ഭരണാനുമതി ലഭിക്കേണ്ടതുണ്ട്.
കൊല്ലം പൊതുമരാമത്ത് വകുപ്പ് ഓഫിസിന് മുന്നിൽ കൂടിപോവുന്ന ബീച്ച് റോഡ്
പ്രവൃത്തി ഒക്ടോബർ മൂന്നിന് മുമ്പ് പൂർത്തീകരിക്കും
എംഎൽഎ മുക്ക് മുതൽ പൂതക്കുളം പഞ്ചായത്ത് ഓഫിസ് വരെയുള്ള റോഡ്
100 മീറ്റർ പൂർത്തീകരിക്കേണ്ടതായിട്ടുണ്ട്. എന്നാൽ കരാറുകാരൻ പ്രവൃത്തി പൂർത്തീകരിച്ചിട്ടില്ലാത്തതിനാൽ റിസ്‌ക് ആൻഡ് കോസ്റ്റ് ടെർമിനേഷൻ ചെയ്തിരിക്കുകയാണ്. തുടർന്ന് പ്രവൃത്തി റി ടെൻഡർ ചെയ്ത് ബാക്കിയുള്ള പ്രവൃത്തികൾ ചെയ്യുന്നതാണ്.
ചാത്തന്നൂർ പരവൂർ റോഡും പരവൂർ പാരിപ്പള്ളി റോഡും സിആർഎഫ് ഫണ്ടിൽ ഉൾപ്പെടുത്തി എൻഎച്ച് വിഭാഗം ചെയ്യുന്നതാണ്.
കെ.ആർ.എഫ്.ബി യുമായി ( കിഫ്ബി പദ്ധതിയിൽ ) ബന്ധപ്പെട്ടത്
എഫ്ഡിആർ രീതിയിലുള്ള നിർമ്മാണമാണ് നടത്തുന്നത് . ഇത് ടെൻഡർ ചെയ്ത് ടെൻഡറിന് അംഗീകാരം ലഭിച്ചിട്ടുള്ളതുമാണ്. അത് കിഫ്ബിയുടെ അനുമതിയോട് കൂടി സെലക്ഷൻ നോട്ടീസ് കൊടുത്ത് ആരംഭിക്കുന്നതാണ്. എന്നാൽ റോഡ് ഗതാഗത യോഗ്യമാക്കുന്നതിനായി അറ്റകുറ്റപ്പണി അറേഞ്ച് ചെയ്തിരുന്നു. അതിന്റെ 50 ശതമാനം പൂർത്തീകരിച്ചിട്ടുള്ളതാണ്. 30.09.2022ന് മുൻപ് തന്നെ അറ്റകുറ്റപ്പണി പൂർത്തീകരിക്കുന്നതുമാണ്.
പ്രവൃത്തി കരാറുകാരൻ സമയബന്ധിതമായി പൂർത്തീകരിക്കാത്തതിനാൽ ടെർമിനേറ്റ് ചെയ്തു. ബാക്കി പ്രവൃത്തി ടെൻഡർ ചെയ്തിരുന്നു. ടെണ്ടറിൽ ആരും പങ്കെടുക്കാത്തതിനാൽ റീടെൻഡർ ചെയ്യുന്നതാണ്.
ആ റോഡിന്റെ ബാലൻസ് പ്രവൃത്തി ടെൻഡർ ചെയ്തിട്ടുള്ളതാണ്. ഇന്നായിരുന്നു ടെൻഡറിന്റെ അവസാന തിയ്യതി. എന്നാൽ ഒരു ടെൻഡർ മാത്രമാണ് ലഭിച്ചത്. ആ കാരണത്താൽ പ്രവൃത്തി ഇന്നുതന്നെ റീടെൻഡർ ചെയ്യുന്നതാണ്. ഏത്രയും പെട്ടന്ന് പ്രവൃത്തി നടപ്പിലാക്കുന്നതാണ്.
അമ്പലംകുന്ന് വിള വരെയുള്ള റോഡ് എഫ്ഡിആർ രീതിയിൽ പ്രവൃത്തി നടത്തും. ഇതിന്റെ ടെൻഡിറിന് അംഗീകാരം ലഭ്യമായിട്ടുണ്ട്. എന്നാൽ കിഫ്ബിയുടെ അനുമതിയോട് കൂടി മാത്രമായിരിക്കും സെലക്ഷൻ നോട്ടീസ് നൽകുന്നത്. അതിൽ മോശമായിക്കിടന്ന ഭാഗങ്ങൾ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കും.
കുണ്ടറ മുളവന റോഡിൽ കോട്ടപ്പുറം ഭാഗത്ത് കുഴികൾ രൂപപ്പെട്ടു എന്നാണ് പരാതി വന്നിരിക്കുന്നത്. അത് വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ ലീക്ക് മൂലമാണ് കുഴികൾ രൂപപ്പെട്ടത്. അത് വാട്ടർ അതോറിറ്റിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചത്.
കെ എസ് ടി പി
പുനലൂർ മൂവാറ്റുപ്പുഴ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ശബരിമല മഹോത്സവവുമായി ബന്ധപ്പെട്ട വേഗത്തിൽ ആക്കുകയും 16 കിലോമീറ്റർ ബിഎം ചെയ്ത് പൂർത്തീകരിക്കുകയും ബാക്കിഭാഗം സർഫസ് ചെയ്ത് ഗതാഗതയോഗ്യമാക്കുകയും ചെയ്യും.
ദേശീയപാതാ വിഭാഗം
കാട്ടിൽക്കടവ് പുതിയകാവ് ചക്കവള്ളി റോഡിന്റെ നിർമ്മാണം നടന്നുവരുന്നു. കാട്ടിൽക്കടവ് മുതൽ പുതിയകാവ് വരെയുള്ള ഭാഗം വാട്ടർ അതോറിറ്റിയുടെ പെപ്പ് ലൈൻ സ്ഥാപിക്കുന്നത് മൂലം പ്രവൃത്തി തടസ്സപ്പെട്ടിരിക്കുകയാണ്. 30.04.2023 അകം ടാറിങ് വർക്ക് നടത്തി പ്രവൃത്തി പൂർത്തീകരിക്കും.