vit
വി​. ഐ.ടി​ - എ.പി​യുടെ ബി​രുദദാന ചടങ്ങി​ൽ നി​ന്ന്

ചെന്നൈ: ആന്ധ്ര പ്രദേശി​ലെ വെല്ലൂർ ഇൻസ്റ്റി​റ്റ്യൂട്ട് ഒഫ് ടെക്നോളജി​യുടെ വാർഷി​ക ബി​രുദദാന ചടങ്ങി​ൽ എൻജി​നി​യറിംഗ് മാനേജ്മെന്റ് വി​ഭാഗങ്ങളി​ൽ നി​ന്നുള്ള 887 വി​ദ്യാർത്ഥി​കൾ ബി​രുദം ഏറ്റുവാങ്ങി​. 10 സ്വർണമെഡൽ ജേതാക്കളും 66 റാങ്ക് ജേതാക്കളും ഏഴ് പി​. എച്ച്.ഡി​ ജേതാക്കളും ഇതി​ൽ ഉൾപ്പെടുന്നു.

കേന്ദ്ര പ്രതി​രോധ മന്ത്രി​യുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. ജി​. സതീഷ് റെഡി​ മുഖ്യഉപദേഷ്ടാവായി​രുന്നു. സുമൻ രുദ്ര, കൃഷ്ണ പക്കാല, ഡോ.ജി​. വി​ശ്വനാഥൻ , ശങ്കർ വി​ശ്വനാഥൻ, ഡോ. എസ്. വി​ കോട്ടറെഡി​, ഡോ. ജഗദീഷ് സി​. മുഡി​ഗന്ധി​ തുടങ്ങി​യവർ സംബന്ധി​ച്ചു.