ekalavya-

വെമ്പായം: രാത്രിയിൽ സ്ത്രീകൾ മാത്രമുളള വീടുകളിലെത്തി നഗ്നതാ പ്രദർശനവും അതിക്രമവും നടത്തിവന്ന യുവാവിനെ വട്ടപ്പാറ പൊലീസ് അറസ്റ്റുചെയ്തു. വട്ടപ്പാറ മണലി ഏകലവ്യ (30) നെയാണ് സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വട്ടപ്പാറ കണക്കോട് സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവരുടെ വീട്ടിൽ ഇയാൾ കഴിഞ്ഞ ദിവസം രാത്രിയോടെ അതിക്രമം കാട്ടിയിരുന്നു.

ലഹരിക്കടിമയാണിയാൾ. ഇയാൾക്കെതിരെ വട്ടപ്പാറ സ്റ്റേഷനിൽ അഞ്ച് ക്രിമിനൽ കേസുകളുണ്ട്. സബ് ഇൻസ്പക്ടർമാരായ സുനിൽ ഗോപി,മഞ്ജു, സലീൽ,സി.പി.ഒ മാരായ ഷിബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.