
കരുത്തിന്റെ പ്രതീകമാണെന്ന് വിശ്വസിക്കപ്പെടുന്ന മെഴ്സിഡസ് ബെൻസിന്റെ വിശ്വാസ്യത തിരുപ്പതിയിലുണ്ടായ അപകടത്തിൽ ഒന്നുകൂടി പരീക്ഷിക്കപ്പെട്ടിരിക്കുകയാണ്. എതിർദിശയിൽ നിന്ന് വഴിതെറ്റിവന്ന ട്രാക്ടറുമായാണ് അതിവേഗത്തിലെത്തിയ കാർ കൂട്ടിയിടിച്ചത്. ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക് സമീപം ചന്ദ്രഗിരി ബൈപാസ് റോഡിലായിരുന്നു അപകടം.
അപകടത്തിൽ ട്രാക്ടർ രണ്ടായി പിളർന്ന് രണ്ടിടത്തേക്കായി പറന്ന് വീഴുകയായിരുന്നു. എന്നാൽ ഈ അപകടത്തിൽ മെഴ്സിഡസ് ബെൻസിന്റെ ഇടത് ഭാഗത്തെ ടയറിന് മുൻവശം ചെറുതായി അകത്തേയ്ക്ക് മടങ്ങുക മാത്രമാണുണ്ടായത്. മെഴ്സിഡസ് ബെൻസിൽ യാത്ര ചെയ്തവർ യാതൊരു പരിക്കും ഏൽക്കാതെ രക്ഷപ്പെട്ടു. എന്തോ ഭാഗ്യം എന്നേ പറയേണ്ടൂ ട്രാക്ടറിലുണ്ടായിരുന്നയാളും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വീഡിയോ കാണാം.