airhostess

ന്യൂഡൽഹി: എയർ ഹോസ്റ്റസിനെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. ദക്ഷിണ ഡൽഹിയിലെ മെഹ്റൗളിയിലാണ് സംഭവം. യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ പാർട്ടിയുടെ ബ്ലോക്ക് പ്രസിഡന്റ് കൂടിയായ ഖാൻപുർ സ്വദേശി ഹർജീത് യാദവിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയശേഷം പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഞായറാഴ്ചയാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ ഹർജീത് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കി. തുടർന്ന് ഹർജീതിനെ മുറിയിൽ പൂട്ടിയിട്ട ശേഷം യുവതി 112ൽ വിളിച്ച് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കഴി‌ഞ്ഞ ഒന്നര മാസമായി ഹർജീതും യുവതിയുമായി സൗഹൃദത്തിലായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ക്രിമിനൽ ശിക്ഷാ നിയമത്തിന്റെ 376, 323, 509, 377 എന്നീ വകുപ്പുകൾ പ്രകാരം ഹർജീത് യാദവിനെതിരെ കേസെടുത്തിട്ടുണ്ട്.