obesity

കാണാൻ കുഞ്ഞൻ ആണെങ്കിലും നിരവധി ഔഷധഗുണങ്ങൾ ഉള്ള ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ഇവ പ്രതിരോധശേഷി വർദ്ധിക്കാൻ ഉത്തമമാണ്. ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവ നെല്ലിക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. നെല്ലിക്കയുടെ ആരോഗ്യപരമായ ഗുണങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കാം.

ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു

ഭക്ഷണത്തിന് മുൻപ് നെല്ലിക്കാനീര് കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നു. ഹൈപ്പർ അസിഡിറ്റിക്കുള്ള മരുന്ന് കൂടിയാണ് നെല്ലിക്ക. നെല്ലിക്കാചൂർണം നെയ്യിൽ ചേർത്ത് കഴിക്കുന്നത് ഹൈപ്പർ അസിഡിറ്റി കുറയാൻ സഹായിക്കും. മുടികൊഴിച്ചിൽ, അകാലനര, ച‌ർമ്മത്തിലെ ചുളിവുകൾ എന്നിവയിൽ നിന്ന് രക്ഷനേടാനും നെല്ലിക്ക ഏറ്റവും മികച്ചതാണ്. കൂടാതെ നെല്ലിക്ക ദിവസവും കഴിക്കുന്നത് ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കും.

കൊളസ്ട്രോൾ, ശരീരഭാരം

തേനിൽ കുതിർത്ത നെല്ലിക്ക സ്ഥിരമായി കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യഗുണങ്ങളാണ് കൈവരുന്നത്. നെല്ലിക്ക കഴുകി വൃത്തിയാക്കി ഗ്ലാസ് ജാറിലിട്ട് വയ്ക്കണം.​ നെല്ലിക്കയുടെ മുകളിൽ എത്തുന്ന രീതിയ്ക്ക് തേൻ നിറയ്ക്കണം. ഇത് ഒരാഴ്ച വായു കയറാത്തിടത്ത് സൂക്ഷിക്കണം. ശേഷം ദിവസവും കഴിക്കാം. ​ഇത് വെറും വയറ്റിൽ കഴിക്കുന്നതും നല്ലതാണ്. തേൻ നെല്ലിക്ക കൊളസ്ട്രോൾ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. തേനും നെല്ലിക്കയിലെ ഫൈബറും വിറ്റാമിൻ സിയും കൊഴുപ്പ് കത്തിച്ചുകളഞ്ഞ് അമിതവണ്ണവും കുടവയറും കുറയ്ക്കാൻ സഹായിക്കുന്നു.

ചുമ,​ പനി,​ തൊണ്ടയിലെ അണുബാധ,​ ആസ്ത്മ

ചുമ,​ പനി,​ തൊണ്ടയിലെ അണുബാധ,​ ആസ്ത്മ തുടങ്ങിയവയ്ക്കുള്ള പ്രതിവിധികൂടിയാണ് തേൻ നെല്ലിക്ക. ഇതിൽ ആൻി ഇൻഫ്ലക്ടീവ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റിഓക്‌സിഡന്റുകൾ കരളിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. തേൻ നെല്ലിക്ക സ്ത്രീകളിലെ ആർത്തവ പ്രശ്നങ്ങൾ കുറയ്ക്കുകയും ആ‌ർത്തവ വേദനകളിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു.