
ഓസ്ലോ . അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ ഹാൻസ് നീമാൻ വഞ്ചകനാണെന്നും അദ്ദേഹത്തിനെതിരെ ഇനി കളിക്കില്ലെന്നും ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസൻ. തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് കാൾസൺ ഇക്കാര്യം വ്യക്തമാക്കിയത്.കഴിഞ്ഞയാഴ്ച ജൂലിയസ് ബയേർ ജനറേഷൻ കപ്പിൽ നീമനെതിരെ ഒരു നീക്കത്തിന് ശേഷം കാൾസൺ പിന്മാറിയത് ചെസ് ലോകത്ത് വലിയവിവാദത്തിന് വഴിതെളിച്ചിരുന്നു. ഇതിന് മുമ്പ് സ്വിൻക്ഫീൽഡ് കപ്പിൽ നീമനെതിരെ തോറ്റ ശേഷം കാൾസൺ ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു. ഇതിനെല്ലാം ഉള്ള വിശദീകരണം എന്ന നിലയിലാണ് 31കാരനായ കാൾസൺ പ്രസ്താവനയിറക്കിയത്.
ഇപ്പോൾ പുറത്തുവന്നതിലും കൂടുതൽ തവണ നീമാൻ ചെസിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് കാൾസൺ ആരോപിച്ചു. നേരത്തേ രണ്ട് തവണ ഓൺലൈൻ മത്സരത്തിനിടെ നീമാൻ വെളിപ്പെടുത്തിയിരുന്നു.