allotment

കേരളത്തിലെ എഐസിടിഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(എം സി എ) കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിനുള്ള ജനറല്‍ വിഭാഗക്കാര്‍ക്കുള്ള സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ വെബ്‌സൈറ്റില്‍ നിന്നും പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ ഹാജരാക്കി 2022 സെപ്റ്റംബര്‍ 27നകം നിര്‍ദ്ദിഷ്ട ഫീസ് ഒടുക്കേണ്ടതാണ്. ഓണ്‍ലൈനായും ഫീസ് ഒടുക്കാവുന്നതാണ്. ഫീസ് ഒടുക്കിയവര്‍ വെബ്‌സൈറ്റില്‍ നിന്നും പ്രിന്റ് എടുത്ത അലോട്ട്‌മെന്റ് മെമ്മോ സഹിതം സെപ്റ്റംബര്‍ 28ന് അതത് കോളേജുകളില്‍ പ്രവേശനം നേടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 364