
അരുവിക്കര സര്‍ക്കാര്‍ ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കണ്ടറി തലത്തില്‍ ഇംഗ്ലീഷ് ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകര്‍. നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ സെപ്റ്റംബര്‍ 30ന് രാവിലെ 10 മണിക്കാണ് ഇന്റര്‍വ്യൂ. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം സ്‌കൂളില്‍ ഹാജരാണം. വിശദ വിവരങ്ങള്‍ക്ക്: 0472 2812686 മൊബൈല്‍ 9400006460