
മധുര: ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്നവരുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ച യുവതിയും കാമുകനായ ഡോക്ടറും അറസ്റ്റിൽ. രാമനാഥപുരത്ത് ജോലി ചെയ്യുന്ന ഡോ. ആഷിഖ്, മധുരയിലെ ബി.എഡ് വിദ്യാർത്ഥിനിയായ ജനനി എന്നിവരാണ് അറസ്റ്റിലായത്.
ഒപ്പം താമസിക്കുന്നവർ വസ്ത്രം മാറുമ്പോഴും കുളിക്കുമ്പോഴുമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയ ജനനി അത് വാട്സ്ആപ്പിലൂടെ കാമുകന് അയയ്ക്കുകയായിരുന്നു. ജനനിയുടെ ഫോൺ പരിശോധിച്ചപ്പോൾ നിരവധിപ്പേരുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും പൊലീസ് കണ്ടെത്തി. സംഭവം പുറത്തറിഞ്ഞതോടെ ഹോസ്റ്റൽ വാർഡനാണ് മധുര അണ്ണാനഗർ പൊലീസിൽ പരാതി നൽകിയത്. പരാതി പിന്നീട് സൈബർ ക്രൈം പൊലീസിന് കൈമാറി.