lucy

■മഠം അധികൃതരുടെ മാനസിക പീഡനമെന്ന് പരാതി

കൽപ്പറ്റ: മാനന്തവാടി കാരയ്ക്കമലയിലെ മഠത്തിന് മുമ്പിൽ സിസ്റ്റർ ലൂസി കളപുരയ്ക്കൽ ഇന്ന് മുതൽ സത്യാഗ്രഹ സമരം നടത്തും. മഠാധികൃതർ മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്നും, നിരന്തരം അപമാനിക്കുന്നുവെന്നും ആരോപിച്ചാണ് സമരം.

നിലവിൽ കേസ് കഴിയുന്നതു വരെ മഠത്തിന്റെ എല്ലാ സൗകര്യങ്ങളും സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനും അനുവദിച്ചു കൊണ്ടുള്ള കോടതി വിധിക്കെതിരായ നിലപാടാണ് മഠാധികൃതർ സ്വീകരിക്കുന്നതെന്നാണ് ആരോപണം. സിസ്റ്റർ ലൂസിയുടെ പരാതിയിൽ അവസാന തീർപ്പ് കൽപ്പിക്കുന്നതു വരെ സിസ്റ്റർക്ക് കാരയ്ക്കാമല എഫ്.സി.സി കോൺവെന്റിൽ താമസിക്കാനും, പൊതുവായ എല്ലാ ആനുകൂല്യങ്ങളും ഉപയോഗിക്കാനും മാനന്തവാടി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി അനുവാദം നൽകിയിരുന്നു. എന്നാൽ,

തനിക്ക് ഭക്ഷണം നിഷേധിക്കുന്നതിനൊപ്പം ഭക്ഷണം പാചകം ചെയ്യാനുള്ള അടുക്കള സൗകര്യം കൂടി നിഷേധിക്കുന്ന സമീപനമാണ് മഠം അധികൃതർ കൈക്കൊള്ളുന്നതെന്ന് സിസ്റ്റർ ആരോപിച്ചു.