
തിരുവനന്തപുരം: ഒക്ടോബർ ഒന്ന് രണ്ട് തീയതികളിൽ ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തിക്കില്ല എന്നറിയിച്ച് ബിവറേജസ് കോർപ്പറേഷൻ. മാസാവസാനത്തിലെ ക്ളിയറൻസും സ്റ്റോക്ക് പരിശോധനയും നടത്തേണ്ടതിനാൽ സെപ്തംബർ 30ന് ഔട്ട്ലെറ്റുകൾ പതിവിലും നേരത്തെ അടക്കും. അന്ന് വൈകുന്നേരം ഏഴ് മണി വരെ മാത്രമാണ് വിൽപ്പന നടത്തുക.
എല്ലാ മാസവും ഒന്നാം തീയതിയുള്ല പതിവ് അവധിയും ഒക്ടോബർ രണ്ടിലെ ഗാന്ധി ജയന്തിയും കാരണമാണ് അടുത്തടുത്ത ദിവസങ്ങളിൽ ബെവ്കോ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.