
കഴുത്ത് വേദന പലരുടെയും പ്രശ്‌നമാണ്. ചില ആയുർവേദ ചികിത്സാരീതികൾ കഴുത്ത് വേദന കുറയ്ക്കും. ചൂടുവെള്ളത്തിൽ തുണിമുക്കി വേദനയുള്ള ഭാഗത്ത് പിടിക്കുന്നത് രക്തയോട്ടം വർദ്ധിപ്പിക്കാനും പേശികൾ അയയാനും സഹായിക്കും. എന്നാൽ ചൂട് കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കഴുത്ത് അനക്കാൻ കഴിയാത്ത അത്രയും വേദനയാണെങ്കിൽ കോഴിമുട്ടയുടെ വെള്ളയിൽ ഇന്തുപ്പും നെയ്യും ചേർത്തു ചാലിച്ച് ചൂടാക്കി കഴുത്തിൽ പുരട്ടാം.
എരുക്കിലയിൽ എണ്ണയും നെയ്യും പുരട്ടി ചൂടു പിടിപ്പിച്ച് കഴുത്തിൽ വച്ചു കെട്ടുന്നതും കഴുത്തു വേദന ശമിക്കാൻ സഹായിക്കും. ദിവസവും കുളി കഴിഞ്ഞു നെറുകയിൽ രാസ്നാദി ചൂർണം തിരുമ്മുന്നത് നല്ലതാണ്. കഴുത്ത് വേദനയുള്ളവർ തണുത്ത കാറ്റും മഞ്ഞും ഏൽക്കാതെ നോക്കണം. കർപ്പൂരതൈലം പുരട്ടി ആവി പിടിക്കുന്നത് കഴുത്തു വേദനയ്‌ക്ക് വളരെ നല്ലതാണ് .