navya-nair

സോഷ്യൽ മീഡിയയിലൂടെ തന്റെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും യാത്ര പോകുന്ന ചിത്രങ്ങളുമൊക്കെ നടി നവ്യ നായർ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ വന്ന ഒരു മോശം കമന്റിനോട് പ്രതികരിച്ചിരിക്കുകയാണ് നടിയിപ്പോൾ.

ബീച്ച് റിസോർട്ടിലിരിക്കുന്ന ചിത്രങ്ങളായിരുന്നു നവ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്. 'കെട്ടിയോനെയും കളഞ്ഞ് പണത്തിന്റെയും, ഫാൻസിന്റെയും പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാൻ.... ലൈഫ് ഒന്നേയുള്ളൂ, ഹാപ്പിയായിരിക്കണം.'- എന്നായിരുന്നു കമന്റ്.

View this post on Instagram

A post shared by Navya Nair (@navyanair143)

'ഇതൊക്കെ നിങ്ങളോട് ആരാ പറഞ്ഞെ? പിന്നെ ലാസ്റ്റ് ലൈൻ, അത് കറക്ടാണ് ട്ടോ. ലൈഫ് ഒന്നല്ലേയുള്ളൂ. നിങ്ങളും ഹാപ്പിയായിരിക്കൂ, എന്തിനാ ദുഷിപ്പൊക്കെ പറഞ്ഞ് നടക്കുന്നേ...'- എന്നായിരുന്നു കമന്റിന് നവ്യ നൽകിയ മറുപടി.

instagram