ചിത്രീകരണം ഒക്ടോ. 1ന് ചേർത്തലയിൽ

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മഹാറാണി എന്നു പേരിട്ടു. പൂജയും സ്വിച്ചോണും കൊച്ചിയിൽ നടന്നു. ചിത്രീകരണം ഒക് ടോബർ 1ന് ചേർത്തലയിൽ ആരംഭിക്കും.ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ എന്നിവരാണ് മറ്റ് താരങ്ങൾ. രതീഷ് രവി രചന നിർവഹിക്കുന്നു.കാമറ ലോകനാഥൻ. മുരുകൻ കാട്ടാക്കടയുടെയും, അൻവർ അലിയുടെയും, രാജീവ് ആലുങ്കലിന്റെയും വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം ഒരുക്കുന്നു. എൻ.എം ബാദുഷ ആണ് സഹ നിർമ്മാതാവ്. പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്.എസ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ ആണ് നിർമ്മാണം. , പി.ആർ.ഒ പി. ശിവപ്രസാദ്.