abdul-sathar

കൊല്ലം: പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിനെ എൻ ഐ എ കസ്റ്റഡിയിലെടുത്തു. കൊച്ചിയിൽവച്ച് വിശദമായി ചോദ്യം ചെയ്യും. ഹർത്താൽ ആഹ്വാനം ചെയ്ത കേസിലും പ്രതിയായിരുന്നു അബ്ദുൾ സത്താർ.

കരുനാഗപ്പള്ളിയിലെ കാരുണ്യ ട്രസ്റ്റ് ഓഫീസിൽവച്ചാണ് അബ്ദുൾ സത്താറിനെ കസ്റ്റഡിയിലെടുത്തത്. കുറച്ച് സമയം മുമ്പ് അബ്ദുൾ സത്താർ മാദ്ധ്യമങ്ങളെ കണ്ടിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്ര ഏജൻസികളും പൊലീസും സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തത്.

അബ്ദുൾ സത്താർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ അബ്ദുൾ സത്താറിന്റെ വീട്ടിലടക്കം പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതേസമയം, പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ എസ് ഡി പി ഐ പ്രതിഷേധിച്ചു. രാവിലെ ഒൻപതരയ്ക്കാണ് പ്രകടനം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.