
വ്യത്യസ്തമായ ഫാഷൻ സെൻസ് കൊണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ കൊണ്ടും വാർത്തകളിൽ നിറയുന്ന താരമാണ് കിം കർദാഷിയാൻ. ടെലിവിഷൻ താരവും സംരംഭകയുമായ കിം കർദാഷിയാൻ വ്യത്യസ്ത ലുക്ക് ലഭിക്കാൻ എന്ത് പരീക്ഷണത്തിനും തയ്യാറാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ താരം നടത്തിയ വെളിപ്പെടുത്തൽ ആരാധകരെയാകെ അമ്പരപ്പിച്ചിരുന്നു. ചെറുപ്പമായിരിക്കാൻ ദിവസും വിസർജ്ജ്യം കഴിക്കാറുണ്ടെന്നായിരുന്നു താരം പറഞ്ഞത്. ഈ വെളിപ്പെടുത്തൽ കാരണം താരം ഏറെ നാൾ സംസാരവിഷയമായിരുന്നു. ഇപ്പോഴിതാ ഫാഷനോടുള്ള ഡെഡിക്കേഷൻ മൂലം കിം വീണ്ടും വാർത്തകളിൽ ഇടംനേടുകയാണ്.
Kim’s dedication to the outfit is real 😅 pic.twitter.com/K0e70pwJ4z
— Kim Kardashian Updates (@AllForKimK) September 26, 2022
ശരീരത്തോട് വളരെ ചേർന്നുകിടക്കുന്ന ഒരു ഗൗൺ ധരിച്ചിരിക്കുന്ന താരം നടക്കാനും പടികൾ കയറാനും ഏറെ കഷ്ടപ്പെടുന്ന ദൃശ്യങ്ങളാണ് വൈറലാവുന്നത്. മിലൻ ഫാഷൻ വീക്കിൽ പങ്കെടുക്കാനെത്തിയ താരത്തിന്റെ വസ്ത്രധാരണമാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. വെള്ളനിറത്തിലെ ബോഡികോൺ വസ്ത്രത്തിൽ അതീവ സുന്ദരിയായാണ് കിം എത്തിയത്. എന്നാൽ ശരീരത്തോട് വളരെ ഇഴുകിചേർന്നിരിക്കുന്ന വസ്ത്രമായതിനാൽ നടക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു. കാറിൽ കയറാനും താരം ഏറെ പണിപ്പെട്ടു. ഡോൾസ് ആന്റ് ഗബ്ബാന എന്ന ഡിസൈനറാണ് കിമ്മിന്റെ വസ്ത്രമൊരുക്കിയത്.
വീഡിയോ വൈറലായതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ നിരവധി കമന്റുകളും ദൃശ്യങ്ങൾക്ക് ലഭിച്ചു. ഫാഷനോടുള്ള ഡെഡിക്കേഷനെന്ന് ഒരാൾ കമന്റ് ചെയ്തു, ഫാഷനെ പീഡിപ്പിക്കുന്നുവെന്ന് മറ്റ് ചിലരും അഭിപ്രായപ്പെട്ടു. എന്തിന് വേണ്ടിയായിരുന്നു ഇത്രയും കഷ്ടപ്പാടെന്ന് ചിലർ ചോദിച്ചു. പണവും പ്രശസ്തിയും ആളുകളുടെ തലയ്ക്ക് പിടിക്കുന്നുവെന്ന് മറ്റൊരു ഉപഭോക്താവ് വിമർശിച്ചു. ഏതായാലും തന്റെ പുതിയ ലുക്കിലൂടെ വീണ്ടും ചൂടൻ ചർച്ചാവിഷയമായിരിക്കുകയാണ് കിം കർദാഷിയാൻ.