
അഹമ്മദാബാദ്: ആം ആദ്മി പാർട്ടിയെ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കിയ ഗുജറാത്തിലെ വജ്ര വ്യാപാരി ബി.ജെ.പിയിൽ ചേർന്നു. സൂറത്തിൽ നിന്നുള്ള വജ്ര വ്യാപാരിയായ ദിലീപ് ധാപ്പയാണ് ബി.ജെ.പി ആസ്ഥാനമായ ശ്രീ കമലത്തിൽ വച്ച് അംഗത്വമെടുത്തത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പാട്ടീൽ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ധാപ്പയുടെ പാർട്ടി അംഗത്വമെടുക്കുന്ന ചിത്രമടക്കമുള്ള വിവരം പുറത്തുവിട്ടത്. എന്നാൽ ജനങ്ങളെ ബി.ജെ.പി വിലയ്‌ക്കെടുക്കുകയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.