aa

ന്യൂഡൽഹി: പരിസ്ഥിതിയും വനങ്ങളും സംബന്ധിച്ച പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ 2022 മാർച്ചിലെ റിപ്പോർട്ടിൽ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിക്കുകയാണെന്ന് കണ്ടെത്തൽ. കൂടാതെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഓരോ വർഷവും നിരവധി പേർ കൊല്ലപ്പെടുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. വന്യജീവികളുടെ ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് സജീവമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു. വന്യജീവി ആക്രമണത്തിൽ കൂടുതൽ പേർ കൊല്ലപ്പെട്ടത് ഒഡീഷയിലാണ്, 322. വന്യജീവി സംരക്ഷണത്തിന് പ്രാദേശികമായി ശ്രദ്ധവേണമെന്നു റിപ്പോർട്ട് പറയുന്നു.

ആനയെടുത്തത് 1,579 ജീവനുകൾ

 2018- 21 വരെ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ ആന- 222

 ട്രെയിനിടിച്ച് ചരിഞ്ഞവ- 45

 വേട്ടക്കാർ കൊന്ന ആന- 29

 വിഷബാധയേറ്റ് ചരിഞ്ഞവ- 11

 2019-20ൽ ആന കൊന്ന മനുഷ്യർ- 585

 2020-21ൽ- 461

 2021-22ൽ- 533

 ആകെ കൊല്ലപ്പെട്ടത്- 1,579

 2018-21 വരെ വേട്ടക്കാർ കൊന്ന കടുവ- 29

ആന ചവിട്ടിക്കൊന്നവർ

 ഒഡീഷയിൽ- 322

 ജാർഖണ്ഡ്- 291

 പശ്ചിമ ബംഗാളിൽ- 240

 അസാം- 229

 ഛത്തീസ്ഗഢ്- 183

 തമിഴ്‌നാട്- 152

വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ ആനകൾ

 ഒഡീഷ- 41

 തമിഴ്‌നാട്- 34

 ആസാം- 33

ട്രെയിനിടിച്ച് ചരിഞ്ഞവ

 ഒഡീഷ- 12

 പശ്ചിമ ബംഗാൾ- 11

 അസാം- 9