ind

തിരുവനന്തപുരം: മൂന്ന് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം തലസ്ഥാനത്തെ ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടക്കുന്ന ടി20 മത്സരത്തിന് ആവേശ തുടക്കം. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത്ത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുത്തു.

fans

ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് കാര്യവട്ടത്തെ പിച്ചിൽ താളം കണ്ടെത്താവുന്നില്ല. പത്ത് റൺസ് തികയും മുൻപ് അഞ്ച് വിക്കറ്റുകൾ നഷ്‌ടമായി. നാലുപേർ പൂജ്യത്തിനാണ് പുറത്തായത്. ദീപക് ചാഹർ എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തിൽ റണ്ണൊന്നുമെടുക്കാതെ ദക്ഷിണാഫ്രിക്കൻ നായകൻ തെമ്പ ബാവുമ പുറത്തായതോടെ ആരാധകർ ആവേശത്തിലായി.

fansa

അടുത്ത ഓവറിൽ രണ്ടാം പന്തിൽ ഡി കോക്ക്(1) പുറത്തായി. പിന്നാലെ റൂസോ,മില്ല‌‌ർ, സ്‌റ്റബ്‌സ് എന്നിവർ റണ്ണൊന്നുമെടുക്കാതെ മടങ്ങി. റൂസോയും മില്ലറും സ്‌റ്റബ്സും ആദ്യ പന്തിൽ തന്നെ ഔട്ടായി. ഇന്ത്യയ്‌ക്കായി ആർഷ്‌ദീപ് സിംഗ് മൂന്നും ദീപക് ചഹർ രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി.